June 25, 2026

സ്വാതന്ത്ര്യ ദിനത്തിൽ ഏകദിന ഉപവാസ സമരവുമായി കെ.സി.വൈ.എം

0
IMG-20210809-WA0034.jpg
By ന്യൂസ് വയനാട് ബ്യൂറോ
സ്വാതന്ത്ര്യ ദിനത്തിൽ ഏകദിന ഉപവാസ സമരവുമായി കെ.സി.വൈ.എം

മാനന്തവാടി : ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനത്തിൽ സ്വാതന്ത്ര്യസമര സേനാനികളെ അനുസ്മരിക്കുന്നതിനോടൊപ്പം ഉപവാസ സമരവുമായി കെസിവൈഎം മാനന്തവാടി രൂപത. ബഫർ സോൺ സീറോ പോയിന്റിലേക്ക് നിശ്ചയിക്കുക, ആന മതിൽ നിർമ്മാണം പൂർത്തിയാക്കുക, വന്യമൃഗ ശല്യത്തിന് പരിഹാരം കാണുക എന്നീ വിഷയങ്ങൾ ഉന്നയിച്ചാണ് കെസിവൈഎം മാനന്തവാടി രൂപത ചുങ്കക്കുന്ന് മേഖലയുടെ ആതിഥേയത്വത്തിൽ കേളകം ടൗണിൽ വെച്ച് ഉപവാസം സമരം സംഘടിപ്പിക്കുന്നത്. കെ.സി.വൈ.എം മാനന്തവാടി രൂപത നടത്തിയ മലയോര സംരക്ഷണയാത്രയുടെ അടുത്ത ഘട്ടമാണ് ഉപവാസ സമരം. രാഷ്ട്രീയ -സാമൂഹ്യ നേതാക്കളുടെയും ,രൂപതയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള യുവജനങ്ങളുടെയും പ്രാതിനിധ്യത്തോടെ കോവിഡ് പ്രൊട്ടോകോൾ പാലിച്ചുകൊണ്ട് അവകാശങ്ങൾ നിഷേധിക്കപ്പെടുന്ന മലയോര ജനതയ്ക്ക് ഐക്യദാർഢ്യമായിട്ടാണ് കെ.സി.വൈ.എം മാനന്തവാടി രൂപത ഏകദിന ഉപവാസ സമരം നടത്തുന്നതെന്ന് രൂപത പ്രസിഡന്റ്‌ ജിഷിൻ മുണ്ടക്കാതടത്തിൽ വാർത്ത കുറിപ്പിൽ അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *