October 21, 2026

ഒഴുക്കൻമൂലയിൽ വിവിധ ഇടങ്ങളിൽ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു

0
IMG-20210815-WA0016.jpg
By ന്യൂസ് വയനാട് ബ്യൂറോ
ഒഴുക്കൻമൂലയിൽ വിവിധ ഇടങ്ങളിൽ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു

വെള്ളമുണ്ട: ഒഴുക്കൻമൂലയിൽ വിവിധ ഇടങ്ങളിൽ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു. മുണ്ടക്കൽ അംഗൺവാടിയുടെയും മൂൺ ലൈറ്റ് വേവിൻ സ്വാശ്രയ സംഘത്തിൻ്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ വെള്ളമുണ്ട ഗ്രാമപഞ്ചായത്തംഗം അബ്ദുള്ള കണിയാങ്കണ്ടി ദേശീയ പതാക ഉയർത്തി. സ്വാശ്രയ സംഘം പ്രസിഡണ്ട് ഷാജൂ സി.വി. അധ്യക്ഷത വഹിച്ചു. ഇ ടി. ജോൺസൺ, എയ്ഡൻ വർക്കി ഷിബു, പ്രേമ ടീച്ചർ ,കെ.പി. സുഭാഷ് എന്നിവർ പ്രസംഗിച്ചു. 

കള്ളംവെട്ടി അംഗൺവാടിയിൽ ഗ്രാമപഞ്ചായത്തംഗം എം. ലതിക പതാക ഉയർത്തി.
വെള്ളമുണ്ട പഞ്ചായത്ത് ഹോമിയോ ഡിസ്പെൻസറിയിൽ അഡ്വ.എ. വർഗീസ് പതാക ഉയർത്തി. 
ഒഴുക്കൻമൂല സർഗ്ഗ ഗ്രന്ഥാലയത്തിൽ നടന്ന സ്വാതന്ത്ര്യ ദിനാഘോഷത്തിൽ പി.ടി. സുഭാഷ്, പി.ടി. ജോസ്, പി.വി. ജോസ്, പി.ജെ. വിൻസൻ്റ് തുടങ്ങിയവർ നേതൃത്വം നൽകി. 
ഒഴുക്കൻമൂല സെൻ്റ് തോമസ് പള്ളിയിൽ വികാരി ഫാ. തോമസ് ചേറ്റാനിയിൽ ദേശീയ പതാക ഉയർത്തി. 
വെള്ളമുണ്ട എട്ടേ നാലിൽ വെള്ളമുണ്ട മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് വിനോദ് പാലിയാണയുടെയും മുതിർന്ന നേതാക്കളുടെയും നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനാഘോഷം നടന്നു. കോവിഡ് പ്രോട്ടോകോൾ പാലിച്ച് പൊതു ജന പങ്കാളിത്തം ഇല്ലാതെയാണ് എല്ലായിടത്തും പരിപാടികൾ സംഘടിപ്പിച്ചത്.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *