ജനാധിപത്യത്തെ സ്വതന്ത്രമാക്കുക, ചർച്ചാ സംഗമം ഇന്ന്


Ad
ജനാധിപത്യത്തെ സ്വതന്ത്രമാക്കുക, ചർച്ചാ സംഗമം ഇന്ന്

കൽപ്പറ്റ: രാജ്യത്തിന്റെ എഴുപത്തിഅഞ്ചാം സ്വാതന്ത്ര ദിനത്തിന്റെ ഭാഗമായി സമസ്ത കേരള സുന്നി യുവജന സംഘം (എസ് വൈ എസ്) സംസ്ഥാനാ വ്യാപകമായി 'ജനാധിപത്യത്തെ സ്വതന്ത്രമാക്കുക' എന്ന പ്രമേയത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി ജില്ലയിൽ ആസാദി ഹമാരാ എന്ന പേരിൽ വൈകിട്ട് നാലിന് ചർച്ചാ സംഗമം നടക്കും. എസ് വൈ എസ് ജില്ലാ പ്രസിഡന്റ് മുഹമ്മദലി സഖാഫി പുറ്റാടിന്റെ അധ്യക്ഷതയിൽ സംസ്ഥാന തുറമുഖ വകുപ്പ് മന്ത്രി അഹ്മദ് ദേവർ കോവിൽ പരിപാടി ഉദ്ഘാടനം ചെയ്യും. വിഷയമവതരിപ്പിച്ച് രിസാല വാരിക എഡിറ്റർ മുഹമ്മദലി കിനാലൂർ സംസാരിക്കും. ചർച്ചയിൽ പങ്കെടുത്തു കൊണ്ട് ടി സിദ്ദിഖ് എം എൽ എ, ഒ ആർ കേളു എം എൽ എ, എസ് വൈ എസ് സംസ്ഥാന ഉപാധ്യക്ഷൻ ഡോക്ടർ മുഹമ്മദ് കുഞ്ഞി സഖാഫി കൊല്ലം, പ്രെഫസർ ശ്രീജിത്ത് ശിവരാമൻ, മുഹമ്മദ് സഖാഫി ചെറുവേരി എന്നിവർ സംസാരിക്കും. സി എം നൗഷാദ് സ്വാഗതവും ജമാലുദ്ദീൻ സഅദി നന്ദിയും പറയും. ഇത് സംബന്ധമായി ചേർന്ന സാംസ്കാരികം ഡയറക്ട്റേറ്റ് മീറ്റിംഗിൽ സെക്രട്ടറി നസീർ കോട്ടത്തറ, ലത്വീഫ് കാക്കവയൽ, അസീസ് മാക്കുറ്റി, ഡോ: ഇർഷാദ്, ഫള്ലുൽ ആബിദ് തുടങ്ങിയവർ പങ്കെടുത്തു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *