March 29, 2024

തിരുവനന്തപുരത്ത് യുവതിക്ക് രണ്ട് ഡോസ് വാക്സീനും ഒന്നിച്ച്‌ കുത്തിവെച്ചതായി പരാതി

0
Img 20210815 Wa0030.jpg
തിരുവനന്തപുരത്ത് യുവതിക്ക് രണ്ട് ഡോസ് വാക്സീനും ഒന്നിച്ച്‌ കുത്തിവെച്ചതായി പരാതി

തിരുവനന്തപുരം: കൊവിഡിനെതിരായ രണ്ട് ഡോസ് വാക്സീനും യുവതിക്ക് ഒരുമിച്ച്‌ കുത്തിവെച്ചതായി പരാതി. തിരുവനന്തപുരം മണിയറയിലാണ് സംഭവം. 25 കാരിക്കാണ് രണ്ട് ഡോസ് വാക്സീനും ഒന്നിച്ചു കുത്തിവെച്ചത്. യുവതി ഇപ്പോള്‍ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ആദ്യ ഡോസ് വാക്സീന്‍ എടുക്കാന്‍ എത്തിയപ്പോഴാണ് രണ്ട് ഡോസ് വാക്സീനും ഒരുമിച്ച്‌ കുത്തിവെച്ചതെന്ന് കുടുംബം ആരോപിക്കുന്നു.
അതേസമയം യുവതിയോട് വാക്സീന്‍ എടുത്തതാണോയെന്ന് ചോദിച്ചിരുന്നുവെന്നും എടുത്തിട്ടില്ലെന്ന് മറുപടി കിട്ടിയശേഷമാണ് കുത്തിവെപ്പെടുത്തത് എന്നുമാണ് ജീവനക്കാര്‍ നല്‍കിയിരിക്കുന്ന വിശദീകരണം.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *