സഹായഹസ്തവുമായി കെ സി വൈ എം ആലാറ്റിൽ


Ad
സഹായഹസ്തവുമായി കെ സി വൈ എം ആലാറ്റിൽ

ആലാറ്റിൽ : കെസിവൈഎം ആലാറ്റിൽ യൂണിറ്റിന്റെ നേതൃത്വത്തിൽ വിദ്യാർഥികൾക്ക് പഠനത്തിന് സഹായമൊരുക്കി മൊബൈൽ ഫോണുകൾ വിതരണം ചെയ്തു മാതൃകയാവുകയാണ് ആലാറ്റിൽ യൂണിറ്റ് യുവജനങ്ങൾ. കെസിവൈഎം ആലാറ്റിൽ യൂണിറ്റിലെ പതിനഞ്ചോളം വരുന്ന യുവജങ്ങളുടെ നേതൃത്വത്തിൽ ബിരിയാണി ചലഞ്ച് നടത്തിയാണ് ഇതിനുള്ള തുക കണ്ടെത്തിയത്. യൂണിറ്റ് ഡയറക്ടർ ഫാ. തോമസ് പ്ലാസ്സനാൽ മൊബൈൽ ഫോണുകൾ നിർമല എൽ. പി സ്കൂൾ ഹെഡ്മാസ്റ്റർ ജാൻസി ടീച്ചർക്ക് കൈമാറി. അനിമേറ്റർ സി. റോയ്സ് എസ് എ ബി എസ്,സ്കൂൾ അധ്യാപകർ, പിറ്റിഎ അംഗങ്ങൾ , മേഖല യുണിറ്റ് ഭാരവാഹികൾ എന്നിവർ സന്നിഹിതരായിരുന്നു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *