ഓൾ കേരള സ്‌കൂൾ ടീച്ചേഴ്സ് യൂണിയൻ ജില്ലാ വനിതാ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ഓൺലൈൻ വെബിനാർ സംഘടിപ്പിച്ചു


Ad
ഓൾ കേരള സ്‌കൂൾ ടീച്ചേഴ്സ് യൂണിയൻ ജില്ലാ വനിതാ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ഓൺലൈൻ വെബിനാർ സംഘടിപ്പിച്ചു

കൽപ്പറ്റ : ഓൾ കേരള സ്‌കൂൾ ടീച്ചേഴ്സ് യൂണിയൻ (എകെഎസ്ടിയു) വയനാട് ജില്ലാ വനിതാ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ഓൺലൈൻ വെബിനാർ സംഘടിപ്പിച്ചു. “സ്ത്രീ സുരക്ഷയും നിയമങ്ങളും” എന്ന വിഷയത്തിൽ സംഘടിപ്പിച്ച പരിപാടി ബഹു. മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി ഉദ്ഘാടനം ചെയ്തു. കേരള സർക്കാരിന്റെ സ്ത്രീ പക്ഷ നയങ്ങളും, സ്ത്രീകൾ പൊതു, സാമൂഹിക രംഗത്ത് സ്വയം ഉയർന്നു വരേണ്ടതിന്റെ ആനുകാലിക സാഹചര്യവും മന്ത്രി വിശദീകരിച്ചു. കോഴിക്കോട് ‘ലൈഫ്’ കൗൺസിലിങ് സെന്റർ ഡയറക്ടർ അഡ്വ. ലൈല അഷ്‌റഫ്‌ വിഷയാവതരണം നടത്തി. സാമൂഹിക രംഗത്ത് സ്ത്രീകളുടെ ഇടപെടീൽ, നിയമങ്ങളും അവകാശങ്ങളും സംബന്ധിച്ചുള്ള അറിവ്, തിന്മകൾക്കെതിരെ നിർഭയമായി ഉണ്ടാകേണ്ട പ്രതികരണ ശേഷി, നിയമം മൂലം നിർബന്ധിതമായി ഉണ്ടാക്കുന്നതിനപ്പുറത്തെ സാമൂഹിക സ്ത്രീ സമത്വം എന്നിവ സംബന്ധിച്ച് ചർച്ച നടന്നു. എകെഎസ്ടിയു  സംസ്ഥാന വൈസ് പ്രസിഡണ്ടും, സംസ്ഥാന വനിതാ ഫോറം കൺവീനറുമായ ഇന്ദുമതി അന്തർജനം, സംസ്ഥാന വൈസ് പ്രസിഡണ്ട്  ടി.ഭാരതി, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.കെ.സുധാകരൻ, ജില്ലാ ഭാരവാഹികളായ കെ.സജിത്ത്കുമാർ, ഷാനവാസ് ഖാൻ, ശ്രീജിത്ത് വാകേരി, വി.ആർ. പ്രകാശൻ എന്നിവർ അഭിവാദ്യങ്ങളർപ്പിച്ചു. AKSTU ജില്ലാ വൈസ് പ്രസിഡണ്ടും വനിതാ ഫോറം കൺവീനറുമായ ഗീതാഭായ് എൻ. പി. യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വനിതാ ഫോറം മാനന്തവാടി ഉപജില്ല കൺവീനർ ലൂർദ്ദ് മരിയ സ്വാഗതവും ജോ.കൺവീനർ ശ്രീമതി മേരി ഗ്രേസ് നന്ദിയും പറഞ്ഞു.

AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *