September 25, 2026

പടിഞ്ഞാറത്തറ കൂവത്തോട് കോളനി കുടിവെള്ളപദ്ധതി രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്തു

0
14b1a911-6119-4b64-8966-55d64deedad4.jpg
By ന്യൂസ് വയനാട് ബ്യൂറോ
പടിഞ്ഞാറത്തറ കൂവത്തോട് കോളനി കുടിവെള്ളപദ്ധതി രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്തു

പടിഞ്ഞാറത്തറ : എം.പിയുടെ പ്രാദേശിക വികസന നിധിയില്‍ നിന്നും 11 ലക്ഷം രൂപ ചെലവില്‍ പൂര്‍ത്തിയാക്കിയ കൂവത്തോട് കുടിവെള്ള പദ്ധതി രാഹുല്‍ ഗാന്ധി എം പി ഉദ്ഘാടനം ചെയ്തു. കോളനിയിലെ 210 പേര്‍ക്ക് പ്രയോജനപ്പെടും വിധം 42 വീടുകളിലേക്ക് പൈപ്പ്‌ലൈന്‍ ദീര്‍ഘിപ്പിച്ചാണ് വാട്ടര്‍ അതോരിറ്റി പ്രവൃത്തികള്‍ പൂര്‍ത്തിയാക്കിയത്. 40 വീടുകളില്‍ കുടിവെള്ളം ശേഖരിച്ചുവെക്കുന്നതിനായി 500 ലിറ്റര്‍ കപാസിറ്റിയുള്ള ടാങ്കുകള്‍ ഗ്രാമപഞ്ചായത്തും നല്‍കിയിട്ടുണ്ട്. ഉദ്ഘടന ചടങ്ങില്‍ എം എല്‍ എ അഡ്വ ടി സിദ്ദീഖ് അദ്ധ്യക്ഷം വഹിച്ചു. കെ.സി വേണുഗോപാല്‍ എം പി, ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ, പഞ്ചായത്ത് പ്രസിഡണ്ട് പി ബാലന്‍ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *