May 14, 2026

വിൽപ്പനക്കായി സൂക്ഷിച്ച 36 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യം പിടികൂടി

0
IMG-20210816-WA0070.jpg
By ന്യൂസ് വയനാട് ബ്യൂറോ
വിൽപ്പനക്കായി സൂക്ഷിച്ച 36 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യം പിടികൂടി

കാര്യമ്പാടി: പ്ലാസ്റ്റിക് ചാക്കിൽ 72 കുപ്പികളിലായി വിൽപ്പനക്കായി സൂക്ഷിച്ച 36 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യം പിടികൂടി. ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി എക്സൈസ് എൻഫോഴ്സ്മെൻറ് ആൻറി നാർക്കോട്ടിക് സെൽ സർക്കിൾ ഇൻസ്‌പെക്ടർ സജിത് ചന്ദ്രനും സംഘവും കാര്യമ്പാടി – പുതുർ – വെള്ളമുണ്ട ഭാഗങ്ങളിൽ നടത്തിയ പരിശോധനയിലാണ് കാര്യമ്പാടി കണ്ണാശുപത്രിക്ക് സമീപം റേഷൻ കടക്കു സമീപത്തെ വീട്ടിൽ നിന്നും മദ്യം പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് വിളക്കുമൂല വീട്ടിൽ വി വി വിനീഷിനെ അബ്കാരി നിയമപ്രകാരം അറസ്റ്റ് ചെയ്ത് കേസ്‌ രജിസ്റ്റർ ചെയ്തു. പരിശോധനയിൽ ജി അനിൽകുമാർ, പി പി ശിവൻ, മാനുവൽ ജിംസൺ, ജിതിൻ പി പി എന്നിവർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *