എൻഡോ സൾഫാൻ പീഡിതർക്ക് പെൻഷനും ആനുകൂല്യവും നൽകണം; സാംസ്ക്കാരിക-പരിസ്ഥിതി – പൗരാവകാശ പ്രവർത്തകർ സത്യഗ്രഹം നടത്തി


Ad
എൻഡോ സൾഫാൻ പീഡിതർക്ക് പെൻഷനും ആനുകൂല്യവും നൽകണം; സാംസ്ക്കാരിക-പരിസ്ഥിതി – പൗരാവകാശ പ്രവർത്തകർ സത്യഗ്രഹം നടത്തി

കൽപ്പറ്റ: മറ്റെല്ലാ വിഭാഗക്കാർക്കും പെൻഷനും ബോണസ്സും നൽകിയ കേരള സർക്കാർ എൻഡോ സൾഫാൻ ഇരകളോട് കാണിക്കുന്ന വിവേചനം അവസാനിപ്പിക്കണമെന്നും അവർക്ക് സുപ്രീം കോടതി ഉത്തരവിട്ട നഷ്ടപരിഹാരത്തുകയും പെൻഷനും ഓണത്തിന് മുൻപ് വിതരണം ചെയ്യണമെന്നും ആവശ്യപ്പെട്ടുകൊണ്ട് വയനാട് ജില്ലാ ഐക്യദാർഡ്യ സമിതി ജില്ലാ കലക്ടേറ്റിനു മുൻപിലും സുൽത്താൻ ബത്തേരിയിലും സത്യാഗ്രഹ സമരം നടത്തി.
ഈ ആവശ്യം ഉന്നയിച്ചു കൊണ്ട് ഇന്ന് കാസർക്കോട്ടെ വിവിധ കേന്ദ്രങ്ങളിൽ എൻഡോ സൾഫാൻ ഇരകളും അവരുടെ അമ്മമാരും നിരാഹാര സമരം നടത്തുകയാണ്. സംസ്ഥാന വ്യാപകമായി നടക്കുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായാണ് ബത്തേരിയിലും കൽപ്പറ്റയിലും സത്യാഗ്രഹം നടന്നത്. 
എൻഡോ സൾഫാൻ ഇരകൾ നടത്തിയ സുദീർഘമായ സമര പ്രക്ഷോഭങ്ങളെ നയിക്കുകയും അവർക്കായി കോടതികളെ സമീപിക്കുകയും ചെയ്തവർ കേരളം ഭരിക്കുമ്പോൾ അവർക്ക് നീതി നിഷേധിക്കുന്നത് വിരോധാഭാസമാണെന്നും അതവസാനിപ്പിക്കണമെന്നും സമരത്തിൽ പ്രസംഗിച്ചവർ ആവശ്യപ്പെട്ടു.
കൽപ്പറ്റയിൽ അഡ്വക്കറ്റ് ചാത്തുക്കുട്ടിയും ബത്തേരിയിൽ എൻ. ബാദുഷയും സത്യാഗ്രഹം ഉദ്ഘാടനം ചെയ്തു. സുലോചന രാമകൃഷ്ണൻ , തോമസ്സ് അമ്പലവയൽ , വി.കെ.സദാനന്ദൻ , മുഹമ്മദ് ഷരീഫ് , കോട്ടത്തറ വേലായുധൻ , ഡോ.ഹരി , വർഗ്ഗീസ് വട്ടേക്കാട്ടിൽ , ബാബു മൈലമ്പാടി, ഷിബു കുറുമ്പേമഠം, ബഷീർ ആനന്ദ് ജോൺ പ്രസംഗിച്ചു
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *