ഓണസമ്മാനമായി വയനാട്ടിൽ നിന്ന് സ്പൈസ് ബോക്സുമായി എഫ്.പി.ഒ.കൾ.


Ad
ഓണസമ്മാനമായി വയനാട്ടിൽ നിന്ന് സ്പൈസ് ബോക്സുമായി എഫ്.പി.ഒ.കൾ.

കൽപ്പറ്റ: നബാർഡിന് കീഴിൽ പ്രവർത്തിക്കുന്ന കാർഷികോൽപ്പാദക കമ്പനികൾ ചേർന്ന് ഓണത്തോടനുബന്ധിച്ച് വയനാടൻ സുഗന്ധവ്യഞ്ജനങ്ങൾ ഉൾപ്പെടുത്തി സ്പൈസ് ബോക്സ് പുറത്തിറക്കി. 
വയനാട്ടിലെ സുഗന്ധ വ്യഞ്ഞ്ജനങ്ങളായ ഗ്രാമ്പു, കുരുമുളക്, ഏലം, ജാതിക്ക, ജാതിപത്രി, വയനാടൻ മഞ്ഞൾ പൊടി എന്നിവയും കാപ്പി ,ഗ്രീൻ ടീ എന്നിവയും ഉൾകൊള്ളിച്ചാണ് വയനാടൻ സ്പൈസ് ബോക്സ് എന്ന പേരിൽ കോർപ്പറേറ്റ് ഗിഫ്റ്റ് പാക്ക് തയ്യാറാക്കിയിട്ടുള്ളത്. നബാർഡ് അസിസ്റ്റൻ്റ് ജനറൽ മാനേജർ ജിഷ വടക്കുംപറമ്പിൽ ലോഞ്ചിംഗ് നിർവ്വഹിച്ചു. വേവിൻ കാർഷികോൽപ്പാദക കമ്പനി ചെയർമാൻ എം.കെ. ദേവസ്യ, വേഗ്രീൻ എഫ്.പി.ഒ. സി.ഇ.ഒ. ജോസ് സെബാസ്റ്റ്യൻ ,
 കേരള എഫ്. പി.ഒ. കൺസോർഷ്യം പ്രസിഡണ്ട് സാബു പാലാട്ടിൽ ,സെക്രട്ടറി സി.വി.ഷിബു, വേവിൻ എഫ്. പി.ഒ. സി.ഇ.ഒ. ജിനു തോമസ്, കെ.ജെ.ജോസ്, പി.കെ. ജോബി, പോൾ പി.ചെറിയാൻ,
തുടങ്ങിയവർ സംബന്ധിച്ചു.ഉൽപ്പാദക കമ്പനികൾ വഴിയും www.waywin.co.in, www.kerala.shopping, www.foodcare.in എന്നീ ഓൺലൈൻ സൈറ്റുകൾ വഴിയും സ്പൈസ് ബോക്സ് ലഭ്യമാണ്
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *