ഗുരുസ്പർശം ഒന്നാംഘട്ടം പൂർത്തിയാക്കി ജി എച്ച് എസ് എസ് കുഞ്ഞോം


Ad
ഗുരുസ്പർശം ഒന്നാംഘട്ടം പൂർത്തിയാക്കി ജി എച്ച് എസ് എസ് കുഞ്ഞോം

കൽപ്പറ്റ: ഡിജിറ്റൽ പഠന സൗകര്യങ്ങൾ ഇല്ലാത്ത കുട്ടികൾക്ക് അധ്യാപകരുടെ കൈത്താങ്ങ് ആയി ഡിജിറ്റൽ ഡിവൈസ് നൽകുന്ന കുഞ്ഞോം ഗവ ഹയർ സെക്കൻഡറി സ്‌കൂളിലെ ഗുരുസ്പർശം പദ്ധതിയുടെ ഒന്നാം ഘട്ടം പൂർത്തിയായി.
അധ്യാപകർ സംഭാവന ചെയ്‌ത ഡിജിറ്റൽ പഠന ഉപകരണങ്ങൾ തൊണ്ടർനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അംബിക ഷാജിയിൽ നിന്ന് പി ടി എ പ്രസിഡന്റ് എം മുസ്‌തഫയും ഹെഡ്മാസ്റ്റർ പി എം അബ്ദുറഹിമാനും ചേർന്ന് ഏറ്റുവാങ്ങി.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു സംഘടിപ്പിച്ച ചടങ്ങിൽ തൊണ്ടർനാട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശങ്കരൻ മാസ്റ്റർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രമ്യ തരേഷ്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ആമിന സത്താർ, പ്രീത രാമൻ, അരവിന്ദാക്ഷൻ, ഗണേശൻ, ബി ആർ സി പ്രതിനിധി ജിതിൻ ബേബി കുര്യാക്കോസ്, പ്രിൻസിപ്പൽ മുജീബ് റഹ്മാൻ, ഹെഡ്മാസ്റ്റർ പി എം അബ്ദുറഹ്മാൻ, ടി കെ ബഷീർ, ഷാജുമോൻ തുടങ്ങിയവർ പങ്കെടുത്തു. 
ജില്ല പഞ്ചായത്ത് മെമ്പർ മീനാക്ഷി അധ്യക്ഷത വഹിച്ച ചടങ്ങിൽ പി ടി എ പ്രസിഡന്റ് എം മുസ്തഫ സ്വാഗതവും, ഹസീസ് പി നന്ദിയും പറഞ്ഞു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *