August 12, 2026

പി.ടി.ഉഷയുടെ പരിശീലകൻ ഒ.എം.നമ്പ്യാര്‍ അന്തരിച്ചു

0
IMG-20210819-WA0071.jpg
By ന്യൂസ് വയനാട് ബ്യൂറോ
പി.ടി.ഉഷയുടെ പരിശീലകൻ ഒ.എം.നമ്പ്യാര്‍ അന്തരിച്ചു

കോഴിക്കോട്: പ്രശസ്ത കായിക പരിശീലകനായ ഒ.എം.നമ്പ്യാര്‍ അന്തരിച്ചു. പി.ടി.ഉഷയുടെ കോച്ചായിരുന്നു. രാജ്യം പദ്മശ്രീയും ദ്രോണാചാര്യ പുരസ്‌കാരവും നല്‍കി ആദരിച്ച വ്യക്തിയാണ്.
ഇന്ത്യയിലെ ആദ്യ ദ്രോണാചാര്യ അവാര്‍ഡ് ജേതാവാണ്. പി.ടി.ഉഷയുടെ കോച്ചെന്ന നിലയിലാണ് നമ്പ്യാര്‍ കൂടുതല്‍ പ്രശസ്തിയും അംഗീകാരവും നേടിയത്. 1984 ലോസ്ഏഞ്ചല്‍സ് ഒളിമ്പിക്‌സില്‍ പി.ടി.ഉഷയുടെ കോച്ചായിരുന്നു.
1955ല്‍ വ്യോമസേനയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട നമ്പ്യാര്‍ സര്‍വീസസിനെ പ്രതിനിധീകരിച്ച് നിരവധി ദേശീയ അത്‌ലറ്റിക് മീറ്റുകളില്‍ പങ്കെടുത്തിട്ടുണ്ട്. സൈനിക സേവനത്തിന് ശേഷം കണ്ണൂര്‍ സ്‌പോര്‍ട്‌സ് സ്‌കൂളില്‍ അധ്യാപകനായി ചേര്‍ന്നു. ഇവിടെ വിദ്യാര്‍ഥിനിയായിരുന്നു പി.ടി.ഉഷ. പിന്നീട് പി.ടി.ഉഷയുടെ വ്യക്തിഗത പരിശീലകനായി മാറിയ നമ്പ്യാര്‍ ഉഷയുടെ ജൈത്രയാത്രക്ക് പിറകിലെ സാന്നിധ്യമായി മാറി
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *