October 19, 2026

ഇന്ന് തിരുവോണം; നിയന്ത്രണങ്ങള്‍ക്കിടയിലും പൊലിമ കുറയാതെ ആഘോഷം

0
IMG-20210821-WA0006.jpg
By ന്യൂസ് വയനാട് ബ്യൂറോ
ഇന്ന് തിരുവോണം. പ്രോട്ടോക്കോള്‍ നിയന്ത്രണങ്ങള്‍ക്കെല്ലാം ഇടയിലും പൊലിമ കുറയാതെ ഉള്ളതുകൊണ്ട് തിരുവോണം തീര്‍ക്കുകയാണ് മലയാളികള്‍.ഇത്തവണയും കൊവിഡ് പശ്ചാത്തലത്തില്‍ പൊതുസ്ഥലങ്ങളിലെ ആഘോഷങ്ങളില്ല. എങ്കിലും, വീട്ടകങ്ങളിലെ ആഘോഷങ്ങള്‍ക്ക് കുറവില്ല.

മഹാമാരിയുടെ പിടിയില്‍ നിന്ന് തിരിച്ചുവരുന്ന മലയാളിക്ക് അതിജീവനത്തിന്റേതാണ് ഈ തിരുവോണപ്പുലരി. പൂവിളിയും പുലിയിറക്കവും പൂക്കളമത്സരവും പന്തുകളിയും ജലമേളകളും ഇത്തവണയും ഉണ്ടായില്ല. സ്കൂള്‍ മുറ്റത്തെ മിഠായി പെറുക്കലും കാമ്ബസ് യൂണിയന്‍ ഓണാഘോഷത്തിലെ കമ്ബവലിയുടെ ആവേശപ്പെരുക്കവും ഉണ്ടായില്ല. എങ്കിലും പ്രതീക്ഷയോടെ നാം ഓണത്തെ വരവേറ്റു. ഇത്തവണ കൂടി 'സോപ്പിട്ട്', 'മാസ്കിട്ട്', 'സൂക്ഷിച്ചോണം'.ഏവർക്കും ഓണാംശംസകൾ
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *