June 24, 2026

ബൈക്ക് യാത്രികനായ യുവാവിന് കാട്ടുപോത്തിന്റെ ആക്രമണത്തിൽ നിസാര പരിക്ക്

0
poth.jpg
By ന്യൂസ് വയനാട് ബ്യൂറോ
ബൈക്ക് യാത്രികനായ യുവാവിന് കാട്ടുപോത്തിന്റെ ആക്രമണത്തിൽ നിസാര പരിക്ക്; പ്രദേശത്ത് വന്യമൃഗ ശല്യം രൂക്ഷം

കാട്ടിക്കുളം: കാട്ടിക്കുളം-പനവല്ലി റോഡില്‍ വെള്ളാഞ്ചേരിയില്‍ വെച്ച് ബൈക്ക് യാത്രികനായ യുവാവിനെ കാട്ടുപോത്ത് ആക്രമിച്ചു. അപകടത്തെ തുടര്‍ന്ന് പനവല്ലി കോമത്ത് വീട്ടില്‍ മിഥുന്‍ (27) നെ നിസ്സാര പരിക്കുകളോടെ വയനാട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി. ഇന്നലെ രാത്രി എട്ടരയോടെ മിഥുന്‍ വീട്ടിലേക്ക് പോകുന്ന വഴിക്കായിരുന്നു അപകടം. ഇതിന് സമീപ പ്രദേശത്ത് വെച്ച് കഴിഞ്ഞ മാസം ഓട്ടോ ഡ്രൈവറെ കാട്ടാന ആക്രമിച്ചിരുന്നു. ചുരുക്കത്തില്‍ വന്യമൃഗശല്യം കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് നാട്ടുകാര്‍

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *