സ്കൂൾ കെട്ടിടത്തിന് ശിലാസ്ഥാപനം നടത്തി


Ad
സ്കൂൾ കെട്ടിടത്തിന് ശിലാസ്ഥാപനം നടത്തി 

പുല്‍പ്പള്ളി: പെരിക്കല്ലൂര്‍ ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂളിന് കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിക്കുന്ന കെട്ടിടസമുച്ചയത്തിന്റെ ശിലാസ്ഥാപനം ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. ചടങ്ങില്‍ എസ്.എസ്.എല്‍.സി, ഹയര്‍സെക്കണ്ടറി പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയവരെ ആദരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ അധ്യക്ഷത വഹിച്ചു. പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജാ കൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ.വിജയന്‍, ജില്ലാ പഞ്ചായത്ത് വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ മുഹമ്മദ് ബഷീര്‍ എന്നിവര്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉപഹാരം കൈമാറി.
ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ മെമ്പര്‍ എ.എന്‍ സുശ്ശീല, ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ജോഷി കെ ജോസഫ് പനമരം ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്മാരായ നിത്യ വിജയകുമാര്‍, മേഴ്‌സി ബെന്നി, ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ഷൈജു പഞ്ഞിതോപ്പില്‍, സ്‌കൂള്‍ കെട്ടിട നിര്‍മ്മാണ കമ്മറ്റി ചെയര്‍മാനും ഗ്രാമ പഞ്ചായത്ത് അംഗവുമായ ജോസ് നെല്ലേടം, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കലേഷ്, സുധ നടരാജന്‍, ജിസ്‌റ മുനീര്‍, പി ടി എ പ്രസിഡന്റ് പി.എ ഷാജി, എം.പി ടി എ പ്രസിഡന്റ് ഗ്രേസി റെജി, ആരതി എലിസബത്ത് ജോസ്, തന്‍സിയ ജാസ്മിന്‍, പ്രധാന യധ്യാപിക ഷീല എം എന്‍ എന്നിവര്‍ പ്രസംഗിച്ചു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *