മുട്ടില്‍ മരംമുറി; എന്‍ ടി സാജനെതിരെ ഗുരുതര ക്രമക്കേടുകള്‍ കണ്ടെത്തി


Ad
മുട്ടില്‍ മരംമുറി; എന്‍ ടി സാജനെതിരെ ഗുരുതര ക്രമക്കേടുകള്‍ കണ്ടെത്തി


കല്‍പ്പറ്റ: മുട്ടില്‍ മരംമുറിക്കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന ആരോപണം നേരിടുന്ന ഉദ്യോഗസ്ഥനെതിരെ ഗുരുതര ക്രമക്കേടുകള്‍. ഐ എഫ് എസ്
ഉദ്യോഗസ്ഥനായ എന്‍ ടി സാജനെതിരെയാണ് വനംവകുപ്പ് ക്രമക്കേടുകൾ കണ്ടെത്തിയത്. മുട്ടില്‍ മരംമുറിക്കേസ് അട്ടിമറിക്കാന്‍ ശ്രമം നടന്നതായും
എന്‍ ടി സാജന്‍ ഇതിനായി മുഖ്യപ്രതികളുമായി ഗൂഢാലോചന നടത്തിയതായും അന്വേഷണ
റിപ്പോര്‍ട്ടില്‍ പറയുന്നു. സാജനെതിരേ ഗുരുതര കണ്ടെത്തലുകളാണ് റിപ്പോര്‍ട്ടില്‍ ഉളളത്. അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് രാജേഷ് രവീന്ദ്രന്‍ വനംവകുപ്പ് മേധാവിക്ക് സമര്‍പ്പിച്ച
റിപ്പോര്‍ട്ടിലാണ് വനംവകുപ്പിലെ കണ്‍സര്‍വേറ്ററായ ഐ എഫ് എസ് ഉദ്യോഗസ്ഥന്‍ എന്‍ ടി സാജനെതിരേ ഗുരുതര ആരോപണങ്ങളുള്ളത്.
മരംമുറി കണ്ടെത്തിയ മേപ്പാടി ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ എം കെ സമീറിന്റെ പരാതിയില്‍ അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍
രാജേഷ് രവീന്ദ്രന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് എന്‍ ടി സാജനെതിരെ ഗുരുതര കണ്ടെത്തലുള്ളത്. സമീറിനെ മറ്റൊരു മരംമുറി കേസില്‍ സാജന്‍
കുടുക്കി റിപ്പോര്‍ട്ട് നല്‍കിയെന്നും പറയുന്നു. മരംമുറി കേസിലെ പ്രതികളായ റോജി അഗസ്റ്റിന്‍, ആന്റോ അഗസ്റ്റിന്‍ എന്നിവര്‍ക്ക് വേണ്ടിയായിരുന്നു സാജന്റെ നീക്കങ്ങളെന്ന നിഗമനത്തിലാണ് അന്വേഷണം
നീങ്ങുന്നത്. മുട്ടില്‍ വില്ലേജിലെ മണിക്കുന്ന് മലയിലെ സ്വകാര്യഭൂമിയില്‍ നടന്ന മരംമുറിക്കല്‍ വനംഭൂമിയിലാണെന്ന് വരുത്തിത്തീര്‍ക്കാനുളള
ഗൂഢാലോചനയാണ് നടന്നത്. ഇതിലൂടെ മുട്ടില്‍ മരംമുറിക്കേസിലെ അന്വേഷണ
ഉദ്യോഗസ്ഥരെ കുടുക്കുകയും മുട്ടില്‍ മരംമുറിക്കേസ്
അട്ടിമറിക്കുകയുമായിരുന്നു ലക്ഷ്യം. കോഴിക്കോട്ടെ ഒരു മാധ്യമപ്രവര്‍ത്തകനും ഗൂഢാലോചനയില്‍ പങ്കുണ്ടെന്നതിന്റെ സൂചനകളും റിപ്പോര്‍ട്ടില്‍ ഉണ്ട്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സാജനെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് വനംവകുപ്പ് ശിപാര്‍ശ ചെയ്തിട്ടുണ്ട്. 
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *