സാമ്പത്തിക സഹായം സഹകരണ ബാങ്കുകൾ വഴി വീടുകളിലേക്ക്


Ad
കൽപ്പറ്റ: സഹകരണ വകുപ്പ്  കോവിഡ് 19 സാമ്പത്തിക പാക്കേജിലൂടെ സാമൂഹ്യ പെന്‍ഷന്‍ ലഭിക്കാത്ത ഓരോ ബിപിഎൽ (പിഎച്ച്എച്ച്) എഎവെെ കുടുംബത്തിനും  സാമ്പത്തിക സഹായം  സഹകരണ ബാങ്കുകൾ/സംഘങ്ങൾ വഴി ഗുണഭോക്താക്കൾക്ക് വീടുകളിൽ എത്തിച്ച് കൊടുക്കുന്നത് പുരോഗമിക്കുന്നു. വയനാട് ജില്ലയിലെ 26 തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ അർഹരായ 60902 പേർക്ക് 6.09 കോടി രൂപ ജില്ലയിലെ 29 സഹകരണ ബാങ്കുകൾ വഴിയാണ് വിതരണം നടത്തുന്നത്. 10/09/2021 ന് മുൻപ് വിതരണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കേണ്ടതാണെന്ന് സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ (ജനറൽ ) അബ്ദുൾ റഷീദ് തിണ്ടുമ്മൽ പറഞ്ഞു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *