April 20, 2024

തെരുവുനായയുടെ ആക്രമണത്തിൽ കർഷകന് പരിക്കേറ്റു

0
Img 20210828 Wa0025.jpg
പനമരം: നടവയലിൽ തെരുവ് നായയുടെ ആക്രമണത്തിൽ മധ്യവയസ്കന് പരിക്കേറ്റു. ചിറ്റാലൂർക്കുന്ന് പുത്തലതാഴത്ത് അശോകൻ (52) ആണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. കർഷകനായ അശോകൻ കൃഷിയിടത്തിലേക്ക് പോകുന്ന വഴിയാണ് ആക്രമണം ഉണ്ടായത് .
ആക്രമണത്തിൽ വയറിലും, കാലിലും പരിക്കേറ്റ ഇയാൾ മാനന്തവാടി ജില്ലാ മെഡിക്കൽ കോളേജിൽ ചികിത്സ തേടി.
ചിറ്റാലൂർക്കുന്നിലും പരിസരത്തും തെരുവുനായയുടെ ശല്യം രൂക്ഷമാണ്. മൂന്ന് മാസം മുമ്പ് പ്രദേശത്തെ മറ്റൊരു കർഷകനേയും തെരുവുനായ ആക്രമിച്ചിരുന്നു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *