April 24, 2024

നാടകീയ രംഗങ്ങൾക്ക് തിരശ്ശീല; എൻ.ഡി.അപ്പച്ചൻ വയനാട് ഡി.സി.സി. പ്രസിഡണ്ട്

0
Img 20210828 Wa0098.jpg
കൽപ്പറ്റ: കോൺഗ്രസ് ഡി.സി.സി. പ്രസിഡണ്ടുമാരുടെ പട്ടിക പ്രഖ്യാപിച്ചു. എൻ .ഡി.അപ്പച്ചനാണ് പുതിയ വയനാട് ഡി.സി.സി.പ്രസിഡണ്ട്. പട്ടികയിൽ അവസാന നിമിഷങ്ങളിൽ നാടകീയമായ മാറ്റങ്ങളുണ്ടായിരുന്നു. വയനാട് ജില്ലാ പഞ്ചായത്തിൻ്റെ പ്രഥമ പ്രസിഡണ്ടും മുൻ എം.എൽ.എ.യുമായ എൻ.ഡി.അപ്പച്ചൻ്റെ പേര് ഇന്നലെ പുറത്ത് വന്നിരുന്നു. ഇന്നലെ വരെ കെ.കെ. അബ്രാഹാമിനായിരുന്നു കൂടുതൽ സാധ്യത. 

പുൽപ്പള്ളി സഹകരണ ബാങ്കിലെ അഴിമതി കേസുമായി ബന്ധപ്പെട്ട് ഉയർന്ന് വന്ന ആരോപണങ്ങളും മറ്റ് വിഷയങ്ങളുമുന്നയിച്ച് കെ.കെ. അബ്രാഹിമിനെതിരെ ഒരു വിഭാഗം നേതൃത്വത്തെ സമീപിച്ചതാണ് എൻ.ഡി.അപ്പച്ചന് നറുക്ക് വീണത്. 
1949 മെയ് രണ്ടിന് നെല്ലിനില്‍ക്കുംതടത്തില്‍ പരേതരായ
എന്‍ ഡി ദേവസ്യയുടെയും അന്നമ്മയുടെയും പത്ത് മക്കളില്‍ രണ്ടാമനായി ജനിച്ചു. 1970-ലാണ് പൊതുപ്രവര്‍ത്തനരംഗത്തേക്ക് എത്തുന്നത്. 1972-ല്‍ വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റി സെക്രട്ടറിയായാണ് ആദ്യമായി പാര്‍ട്ടിയുടെ ഔദ്യോഗിക പദവിയിലേക്കെത്തുന്നത്. 1973-ല്‍ മുട്ടില്‍ മണ്ഡലം പ്രസിഡന്റായി. 1975-ല്‍ മുട്ടില്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ട്രഷറര്‍, 1977-ല്‍ കല്‍പ്പറ്റ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ട്രഷറര്‍, 1979 മുതല്‍ 1982 വരെ മുട്ടില്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ്, 1982 മുതല്‍ 1987 വരെയുള്ള കാലഘട്ടത്തില്‍ കല്‍പ്പറ്റ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ്, 1984-മുതല്‍ 87 വരെ ഡി സി സി എക്‌സിക്യുട്ടീവ് മെമ്പര്‍, 1987 മുതല്‍ 1991 വരെ ഡി സി സി ജനറല്‍ സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിച്ചു. 1991-ല്‍ ജില്ലയിലെ ആദ്യത്തെ തിരഞ്ഞെടുക്കപ്പെട്ട ഡി സി സി പ്രസിഡന്റായി. 2004 വരെ ഡി സി സി പ്രസിഡന്റ് സ്ഥാനത്തിനൊപ്പം തന്നെ ജില്ലാ യു ഡി എഫ് ചെയര്‍മാന്‍ സ്ഥാനവും വഹിച്ചു. 2004 മുതല്‍ 2020 വരെ കെ പി സി സി എക്‌സിക്യുട്ടീവ് അംഗവും, 2020 മുതല്‍ കെ പി സി സി അംഗവുമാണ്. 2017 മുതല്‍ ജില്ലാ യു ഡി എഫ് കണ്‍വീനര്‍ സ്ഥാനവും വഹിച്ചുവരുന്നു. തദ്ദേശസ്വയംഭരണ സ്ഥാപനം മുതല്‍ നിയമസഭാ സാമാജികന്‍ വരെയുള്ള വിവിധ സ്ഥാനങ്ങളും എന്‍ ഡി അപ്പച്ചന്‍ അലങ്കരിച്ചിട്ടുണ്ട്. 1979 മുതല്‍ 1984 വരെ മുട്ടില്‍ ഗ്രാമപഞ്ചായത്ത് അംഗമായിരുന്നു. 1987 മുതല്‍ 1992 വരെ മുട്ടില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി. 1984 മുതല്‍ 1989 വരെ മടക്കിമല സര്‍വീസ് സഹകരണ ബാങ്ക് ഡയറക്ടറായിരുന്നു. 1995 മുതല്‍ 2000 വരെ വയനാട് ജില്ലാപഞ്ചായത്ത് പ്രസിഡന്റ്, 2001 മുതല്‍ 2006 കാലഘട്ടത്തില്‍ ബത്തേരി നിയോജകമണ്ഡലം എം എല്‍ എ, 2013-2016 വരെ മലയോരവികസന ഏജന്‍സിയുടെ വൈസ് ചെയര്‍മാന്‍ എന്നീ സ്ഥാനങ്ങളും അദ്ദേഹം വഹിച്ചു. 1992 മുതല്‍ മാനന്തവാടി കാത്തോലിക്കാ രൂപതയുടെ പാസ്ട്രല്‍ കൗണ്‍സില്‍ മെമ്പറാണ്.
വിലാസം:
നെല്ലിനില്‍ക്കും തടത്തില്‍ ഹൗസ്
കാക്കവയല്‍ പി. ഒ
കല്‍പ്പറ്റ, വയനാട്.
ഭാര്യ: ട്രീസ
മക്കള്‍: ബിജു, ഷിജു, റിജു
മരുമക്കള്‍: ബിന്ദു, സ്മിത, ജെയ്‌സി
സഹോദരങ്ങള്‍: പരേതനായ ജോസഫ്, ജോര്‍ജ്, ഉലഹന്നാന്‍, ജോളി, രാജു, ലീലാമ്മ, ത്രേസ്യ, തെയ്യാമ്മ, ഏലിയാമ്മ
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *