ഇരട്ട സ്കോളർഷിപ്പുമായി ഹവ്വാ യാസിർ


Ad
മലപ്പുറം: തുർക്കി ഗവൺമെൻ്റ് 178 രാജ്യങ്ങളിലെ മിടുക്കന്മാരായ വിദ്യാർത്ഥികൾക്കായി ഒരുക്കിയിരിക്കുന്ന സ്കോളർഷിപ്പിന് ഇന്ത്യയിൽ നിന്ന് വടക്കാങ്ങര കരുവാട്ടിൽ യാസിറിൻ്റെയും ആൽപറമ്പിൽ ഷാക്കിറയുടെയും മകൾ ഹവ്വാ യാസിർ യോഗ്യത നേടി. സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദ പഠനത്തിനാണ് ഹവ്വ അപേക്ഷിച്ചത്. കൂടാതെ തുർക്കിയിലെ തന്നെ ഒന്നാം റാങ്ക് യൂനിവേഴ്സിറ്റി ആയ കോച്ച് യൂനിവേഴ്സിറ്റിയിൽ ഇൻ്റർനാഷണൽ റിലേഷൻസ് എന്ന വിഷയത്തിലും ഉപരിപഠനത്തിനുള്ള സ്കോളർഷിപ്പാണ് ഹവ്വക്ക് ലഭിച്ചത്. സി ബി എസ് സി പത്താം തരവും പന്ത്രണ്ടാം തരവും ഫുൾ എപ്ലസ് ഓടുകൂടി പാസ്സായ ഹവ്വ പാഠ്യേതര വിഷയങ്ങളിലും മികവ് തെളിയിച്ചിട്ടുണ്ട്. സ്കൂൾ കലോത്സവങ്ങളിൽ നിറസാന്നിദ്ധ്യമായിരുന്ന ഹവ്വ ഒരു മികച്ച ഗായിക കൂടിയാണ്. എം എസ് പി ഇംഗ്ലീഷ് സ്കൂളിൽ നാലാം തരത്തിൽ പഠിക്കുമ്പോൾ ശിശുദിനത്തോടനുബന്ധിച്ച് ജില്ലയിൽ പ്രസംഗ മത്സരത്തിൽ ഒന്നാം സ്ഥാനം നേടുകയും കുട്ടികളുടെ പ്രധാനമന്ത്രി എന്ന ബഹുമതി നേടുകയും ചെയ്തു.വടക്കാങ്ങര ടാലൻ്റ് പബ്ലിക് സ്കൂളിൽ നിന്ന് പത്താം തരവും വെള്ളില പി ടി എം സ്കൂളിൽ നിന്ന് പ്ലസ് ടു വും പാസായി. മാതാപിതാക്കളുടെ നിർബന്ധത്തിനു് വഴങ്ങി സയൻസ് ഗ്രൂപ്പ് എടുത്തെങ്കിലും ഏതെങ്കിലും ഒരു വിദേശ യൂനിവേഴ്സിറ്റിയിൽ രാജ്യാന്തര നയതന്ത്രവുമായി ബന്ധപ്പെട്ട കോഴ്സിന് പഠിക്കണമെന്ന മോഹവുമായി ടോഫലും SAT പരീക്ഷയും സ്വന്തമായി പഠിച്ച് ഉന്നത സ്കോർ നേടുകയുണ്ടായി.ഇന്ത്യയിൽ നിന്ന് ബിരുദ കോഴ്സിന് ഹവ്വക്ക് മാത്രമാണ് സെലക്ഷൻ ലഭിച്ചത്. കോഴ്സ് ഫീ സിന് പുറമെ താമസം യാത്രാ ചിലവ് ചികിത്സ ഇൻഷൂറൻസ് തുടങ്ങി സ്റ്റൈപൻ്റായി 1800 ലിറ അഥവാ ഏക ദേശം ഇന്ത്യൻ മണി 16000 രൂപയും ലഭിക്കുന്നതാണ് സ്കോളർഷിപ്പ് പാക്കേജ്: കൂടാതെ പഠനത്തോടൊപ്പം പാർട്ട് ടെംജോലി ചെയ്യാനും യൂനിവേഴ്സിറ്റി അവസരം നൽകുന്നുണ്ട്.ഇ സ്തംബൂളിലെ തന്നെ മറ്റൊരു യൂനിവേഴ്സിറ്റിയിൽ ടെലിവിഷൻ റേഡിയോ സിനിമ എന്ന കോഴ്സിൽ സഹോദരൻ ഹനാൻ യാസിറും തുർക്കി ഗവൺമെൻ്റിൻ്റെ മറ്റൊരു സ്കോളർഷിപ്പിൽ രണ്ടാം വർഷം പഠിച്ചു കൊണ്ടിരിക്കുന്നു. ഹവ്വയുടെ മറ്റൊരു സഹോദരിയായ സുപ്രസിദ്ധ ഗായിക ഡോ.ഹന്നാ യാസിർ ഇപ്പോൾ കോഴിക്കോട് ബീച്ച് ആശുപത്രിയിൽ ജോലി ചെയ്യുന്നു.ഹന്നയുടെയും ഹനാൻ്റെയും ഹവ്വയുടെ നിരവധി മ്യൂസിക് ആൽബങ്ങൾ യൂട്യൂബിൽ വളരെ ജനപ്രിയമാണ്.സെപ്റ്റംബർ മാസം അവസാനത്തോടെ ഓഫ് ലൈൻ ക്ലാസുകൾ തുടങ്ങുന്നതു കൊണ്ട് വളരെ വേഗം തുർക്കിയിലെത്താനുള്ള തിരക്കിലാണിപ്പോൾ ഹവ്വ.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *