August 11, 2026

കല്ലോടി സെന്റ് ജോസഫ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ഡിജിറ്റല്‍ ലൈബ്രറി ഉദ്ഘാടനം ചെയ്തു

0
By ന്യൂസ് വയനാട് ബ്യൂറോ
കല്ലോടി: ഓണ്‍ലൈന്‍ വിദ്യാഭ്യാസം എല്ലാ വിദ്യാര്‍ത്ഥികളിലേക്കും എത്തിക്കുക എന്ന ഉദ്ദേശത്തോടെ കല്ലോടി സെന്റ് ജോസഫ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ഡിജിറ്റല്‍ ലൈബ്രറി ആരംഭിച്ചു. പൂര്‍വ്വ വിദ്യാര്‍ത്ഥിയും ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനുമായ ജുനൈദ് കൈപ്പാണി ഡിജിറ്റല്‍ ലൈബ്രറി ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ റവ.ഫാ.ബിജു മാവറ അധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് അംഗം കെ.വിജയന്‍ വിജയികള്‍ക്കുള്ള അവാര്‍ഡുകള്‍ വിതരണം ചെയ്തു.പ്രിന്‍സിപ്പല്‍ എന്‍.പി.മാര്‍ട്ടിന്‍,സ്റ്റാഫ് സെക്രട്ടറി വി.ജോസ് കുമാര്‍,പി ടി.എ പ്രസിഡന്റ് ജോയ് കെ.ജെ,സുഭാഷ് അഗസ്റ്റിന്‍,പി.ടി.ഷീബ,തോമാസ്.കെ. എന്നിവര്‍ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *