അബ്രഹാമിനെ വെട്ടി,അപ്പച്ചനെ തിരുകി കയറ്റിയതിന് പിന്നിൽ സഭയോ ???


Ad
സുൽത്താൻ ബത്തേരി: അപ്രതിക്ഷിത ഡി.സി.സി പ്രസിഡൻറ് പദവിക്ക് പിന്നിൽ സഭയോ. ഡി.സി.സി പ്രസിഡൻ്റ് പദവി ലഭിച്ച എൻ.ഡി. അപ്പച്ചന് പിന്നിൽ സഭയുടെ സമ്മർദ്ദമുണ്ടന്ന് ആക്ഷേപമുയരുന്നു.പ്രസിഡൻ്റ് പട്ടികയിൽ മറ്റൊരു സഭാംഗമായ പുൽപ്പള്ളി സ്വദേശി കെ.കെ അബ്രഹാമായിരുന്നു അവസാന നിമിഷം വരെ ഉണ്ടായിരുന്നു. 14 ഡി.സി.സി പ്രസിഡൻ്റുമാരിൽ അഞ്ച് പേരെ സഭകൾക്ക് വിതം വെച്ചപ്പോഴാണ് കെ.കെ അബ്രഹാമിൻ്റെ പേര് വെട്ടിയതത്രെ. ഡി.സി.സി സെക്രട്ടറിയായ കെ.കെ അബ്രഹാം സഭാ പേരിൽ തഴയപ്പെട്ടിട്ടുണ്ട്. യാക്കോബായ സഭാംഗമായ കോൺഗ്രസ് നേതാക്കളായ കെ.കെ അബ്രഹാം, കെ.ഇ വിനയൻ തുടങ്ങിയവരെ പല സ്ഥാനങ്ങളിൽ നിന്നും വെട്ടപ്പെട്ടതായി സഭയുടെ ഒരു പ്രതിനിധി വെളിപ്പെടുത്തി. കത്തോലിക്കാ വിഭാഗത്തിനാണ് കൂടുതൽ പ്രാതിനിധ്യം വേണമെന്ന ആവശ്യത്തെ തുടർന്നാണ് പട്ടിക വെട്ടൽ നടന്നതത്രെ. മീനങ്ങാടി, ബത്തേരി ,പുൽപള്ളി മേഖലകളിൽ യാക്കോബായ സഭക്ക് ശക്തമായ പ്രാതിനിത്യമുണ്ടെന്ന കണക്ക് മറച്ചുവെച്ച് ഉന്നത തലത്തിൽ ചില സഭാ നേത്യത്വം ബന്ധപ്പെട്ട് വിലപേശിയെന്നും പറയുന്നു. അതേ സമയം ഉൾപാർട്ടി പോരിൻ്റെ മറവിൽ പാർട്ടിക്കാർ തന്നെ സംസ്ഥാന കേന്ദ്ര നേതൃത്വത്തിന് വയനാട്ടിൽ നിന്നും പരാതി അയച്ചുവെന്നും പറയുന്നു.ഇതേ തുടർന്നാണ് കോൺഗ്രസിൻ്റെ സഹന നേതാവെന്ന് അറിയപ്പെടുന്ന എൻ.ഡി അപ്പച്ചന് പദവി നൽകിയതത്രെ. തനിക്ക് അപ്രതീക്ഷിതമായി ലഭിച്ചത് രാഹുൽ ഗാന്ധിയുടെ പിന്തുണയാണന്നാണ് അപ്പച്ചൻ പ്രതികരിച്ചത്. യുവത്വത്തെയും പ്രമുഖരെയും ഒഴിവാക്കിയതിൽ ജില്ലയിൽ കോൺഗ്രസിൽ പൊട്ടിത്തെറി തുടങ്ങി. അതേ സമയം തുടർച്ചയായി കോൺഗ്രസിൽ നിന്നും അവഗണന ഏറ്റ് വാങ്ങുന്ന യാക്കോബായ സഭയിലെ ചിലർ പാർട്ടിയെ വെട്ടിലാക്കുന്ന ചില നീക്കവുമായി രംഗത്തുണ്ട്.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *