April 19, 2024

ലോക്ഡൗണ്‍ നിയന്ത്രങ്ങള്‍ കർശനം; പൊതുഗതാഗതം അനുവദിക്കില്ല, വിവാഹം പോലുള്ള ചടങ്ങുകൾക്ക് സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരുടെ അനുമതി വേണം

0
115033545 Gettyimages 1226314512.jpg
കൽപ്പറ്റ: ലോക്ഡൗണ്‍ പ്രഖ്യാപിച്ച സ്ഥലങ്ങളില്‍ അവശ്യസര്‍വ്വീസുകള്‍ ഒഴികെ (തോട്ടം മേഖല ഉള്‍പ്പെടെ) എല്ലാവിധ പ്രവര്‍ത്തനങ്ങളും ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കഴിയുന്നതുവരെ നിര്‍ത്തി വെക്കേണ്ടതാണ്. ഈ പ്രദേശങ്ങളില്‍ പൊതുഗതാഗതം അനുവദിക്കുന്നതല്ല. മുന്‍കൂട്ടി നിശ്ചയിച്ചിട്ടുള്ള വിവാഹം തുടങ്ങിയ ചടങ്ങുകള്‍ നടത്തുന്നത് അതത് സ്‌റ്റേഷന്‍ ഹൗസ് ആഫീസര്‍മാരുടെ അനുമതിയോടു മാത്രമേ അനുവദിക്കുകയുള്ളു. ഇവിടങ്ങളില്‍ ശവ സംസ്‌ക്കാരചടങ്ങുകള്‍ ഒഴികെയുള്ള പൊതു സാമൂഹിക/സാംസ്‌കാരിക/രാഷ്ട്രീയ ചടങ്ങുകള്‍ അനുവദിക്കുകയില്ല. 
ടൗണുകള്‍ അതിര്‍ത്തികളായി വരുന്ന പഞ്ചായത്തുകളില്‍/നഗരസഭാ ഡിവിഷനുകളില്‍ ഒരുഭാഗം ലോക്ക്ഡൗണ്‍ ആണെങ്കില്‍ റോഡിന്റെ എതിര്‍ഭാഗത്തുള്ള സ്ഥാപനങ്ങള്‍ക്കും ലോക്ക്ഡൗണ്‍ ബാധകമായിരിക്കും. ലോക്ക് ഡൗണുള്ള പ്രദേശങ്ങളില്‍ ഹോം ഡെലിവറി സൗകര്യം തടസ്സമില്ലാതെ നടക്കുന്നുണ്ടെന്ന് അതത് തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറിമാര്‍ ഉറപ്പ് വരുത്തേണ്ടതാണ്. ലോക്ക് പ്രദേശത്ത് നിന്നും അവശ്യസര്‍വ്വീസ് ഓഫീസുകളിലേയ്ക്കും, സ്ഥാപനങ്ങളിലേയ്ക്കും ജോലിക്ക് വരുന്നവര്‍ ഐഡന്റിറ്റി കാര്‍ഡ്! കൈവശം വയ്‌ക്കേണ്ടതാണ്.
ഡബ്ലിയു.ഐ.പി.ആര്‍ 7 ല്‍ താഴെയുള്ള ഗ്രാമപഞ്ചായത്തുകളില്‍ 20ല്‍ കൂടുതല്‍ പോസിറ്റീവ് കേസുകളുള്ള വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ്/മൈക്രോ കണ്ടൈന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചുകൊണ്ട് വിവിധ തിയതികളില്‍ പുറപ്പെടുവിച്ച ഉത്തരവുകള്‍ അവയുടെ കാലാവധി വരെ മാറ്റമില്ലാതെ തുടരുന്നതാണ്. അവശ്യ സേവനങ്ങള്‍ ഒഴികെയുള്ള പ്രവര്‍ത്തനങ്ങള്‍ ഇവിടങ്ങളില്‍ അനുവദിക്കുന്നതല്ല. കണ്ടൈന്‍മെന്റ്/ മൈക്രോ കണ്ടൈന്‍മെന്റ് മേഖലകളില്‍ കോവിഡ് 19 മായി ബന്ധപ്പെട്ട് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഏര്‍പ്പെടുത്തിയിട്ടുളള എല്ലാ നിയന്ത്രണങ്ങളും ബാധകമാണ്.
നാളെ (ആഗസ്ത് 31) മുതല്‍ താഴെ പറയുന്ന ആവശ്യങ്ങള്‍ക്ക് ഒഴികെ ജില്ലയ്ക്കുള്ളില്‍ രാത്രി 10.00 മണി മുതല്‍ രാവിലെ 6.00 വരെയുള്ള യാത്രകള്‍ക്ക് അനുവാദമുണ്ടായിരിക്കുന്നതല്ല.
1. ചികിത്സാ സംബന്ധമായ അത്യാവശ്യങ്ങളും, ആശുപത്രികളില്‍ രോഗികള്‍ക്ക് കൂട്ടിരിക്കുന്നവരും.
2. ചരക്ക് വാഹന ഗതാഗതം.
3. അവശ്യസേവനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ജീവനക്കാരും, തൊഴിലാളികളും.
4. അടുത്ത ബന്ധുക്കളുടെ മരണവുമായി ബന്ധപ്പെട്ട യാത്രകള്‍.
5. ദൂരയാത്രകള്‍ പുറപ്പെട്ടവര്‍ക്ക് അതിന്റെ യാത്ര പൂര്‍ത്തിയാക്കുന്നതിന്
6. വിമാനം, ട്രെയിന്‍, കപ്പല്‍ , ദീര്‍ഘദൂര സര്‍വ്വീസുകള്‍, മറ്റ് പൊതുഗതാഗത മാര്‍ഗ്ഗങ്ങള്‍ എന്നിവയില്‍ കയറുന്നതിന് (യാത്രയ്ക്കുള്ള ടിക്കറ്റ് രേഖയായി കാട്ടി)
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *