April 23, 2024

പുൽപ്പള്ളിയിൽ ഉദ്ഘാടനം കാത്ത് പുതിയ ട്രഷറി കെട്ടിടം

0
Img 20210901 Wa0071.jpg
പുൽപ്പള്ളിയിൽ ഉദ്ഘാടനം കാത്ത് പുതിയ ട്രഷറി കെട്ടിടം
പുൽപ്പള്ളി: പതിറ്റാണ്ടുകളായി ഇടുങ്ങിയ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന പുൽപ്പള്ളി സബ് ട്രഷറിക്കു വിശാല കെട്ടിട സൗകര്യമായി. താഴെയങ്ങാടിയിൽ പഞ്ചായത്ത് വിട്ടുനൽകിയ സ്ഥലത്താണ് ആധുനിക സൗകര്യങ്ങളോടെ 2 കോടി ചെലവിൽ പുതിയ ഇരുനില കെട്ടിടം നിർമിച്ചത്. 4500 ചതുരശ്ര അടി വീതിയിലുള്ള കെട്ടിടത്തിൽ വിവിധ കൗണ്ടറുകൾ ഗാർഡ് റൂം, ശീതീകരിച്ച ഓഫീസ് റൂം, സ്‌റ്റാഫ് മീറ്റിങ് സ്ഥലം, റെക്കോർഡ് റൂം എന്നിവയെല്ലാമുണ്ട്. ഇടപാടുകാർക്കു വിശ്രമിക്കാനും ധാരാളം സൗകര്യമുണ്ട്. സർക്കാർ ഏജൻസിയായ ഇൻകെല്ലിൽ നിന്നു പ്രദേശവാസിയായ മരാമത്ത് കോൺട്രാക്ടർ സിംസൺ ചീനിക്കുഴിയാണ് ഇ ടെൻഡറിലൂടെ കരാറെടുത്ത് കോവിഡ് കാലത്ത് പ്രത്യേക അനുമതിയോടെ നിർമാണം പൂർത്തിയാക്കിയത്. കഴിഞ്ഞ ഫെബ്രു വരിയിൽ ട്രഷറി വകുപ്പിന് കെട്ടിടം കൈമാറി.  വൈദ്യുതി കണക്ഷനും അനുബന്ധ ജോലികളും നടക്കുന്നു. ഇനി ആവശ്യമായ ഫർണിച്ചറുകളും സോഫ്റ്റ് വെയർ, സ്റ്റേഷനറി സൗകര്യങ്ങളുമൊരുക്കണം. ഉദ്ഘാടനം നടത്താൻ ഒരു തടസ്സവുമില്ലെന്ന് അധികൃതർ പറയുന്നു. 
പൊലീസ് സ്റ്റേഷന് മുൻഭാഗത്തെ കെട്ടിടത്തിൽ 1985 മുതൽ പ്രവർത്തിക്കുന്ന ട്രഷറി സ്ഥല പരിമിതിയിൽ വീർപ്പുമുട്ടുകയാണ്. ഇടപാടുകാർക്ക് ഇരിക്കാനുള്ള സ്ഥലവും കുറവ്. പെൻഷൻകാരുൾപ്പെടെ ആയിരങ്ങൾ കയറിയിറങ്ങുന്ന സ്ഥലം. 
പുൽപ്പള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകളിലെ മുഴുവൻ സർക്കാർ ജീവനക്കാരുടെയും ശമ്പളവും പെൻഷനും മറ്റ് സർക്കാർ ബില്ലുകളുമെല്ലാം മാറുന്ന സ്ഥലമാണിത്, കൂടുതൽ സർക്കാർ ആനുകൂല്യങ്ങൾ ട്രഷറി വഴിയാക്കിയതോടെ തിരക്കുമേറി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *