സ്ഥിരം ശല്ല്യക്കാരായ കാട്ടാനകളെ പിടികൂടി കൂട്ടിൽ അടക്കണം; ആക്ഷൻ കമ്മറ്റി


Ad
മാനന്തവാടി: വനാതിർത്തിയോട് ചേർന്ന പ്രദേശങ്ങളിൽ സ്ഥിരം ശല്യക്കാരായ കാട്ടാനകളെ പിടികൂടി കൂട്ടിലടക്കണമെന്ന് വന്യമൃഗശല്യ പ്രതിരോധ കർമ്മസമിതി ആവശ്യപ്പെട്ടു.
ഷോക്ക് ഫെൻസിങ്ങ് തകർത്ത് കൃഷി നശിപ്പിക്കുകയും മനുഷ്യനെ അക്രമിക്കുകയും ചെയ്യുന്നത് ചുരുക്കം ചില ആനകൾ മാത്രമാണ്. അവയെ പ്രതിരോധിക്കാൻ ഇന്നുള്ള ഫെൻസിങ്ങോ കാവലോ പര്യാപ്തമല്ല. കാവൽക്കാർ പടക്കം പൊട്ടിച്ചാൽ അവരുടെ മുന്നിലൂടെ ഒരു കൂസലും ഇല്ലാതെ ചിന്നം വിളിച്ചാണ് ആന കൃഷിയിടത്തിൽ കയറുന്നത്. ഫോറസ്റ്റ്കാരും ജീവഭയത്താൽ കാവലിന് മടിക്കുന്നു. കാവൽ നിൽക്കുന്ന ഏറ്മാടം പോലും അക്രമിച്ച സംഭവം ഉണ്ടായിട്ടുണ്ട്.
ഇത്തരം ആനകളെ പിടിച്ച് കൂട്ടിലടച്ച് സംരക്ഷിക്കണമെന്ന വന്യമൃഗ ശല്യ പ്രതിരോധ സമിതി 2013 ൽ വനം മന്ത്രി യായിരുന്ന ഗണേഷ് കുമാറിന് നേരിൽ കണ്ട് നിവേദനം കൊടുത്തിരുന്നു. ആ നിവേദനം പരിഗണിച്ചാണ് മുത്തങ്ങയിൽ ആന പന്തിയും , കുങ്കി ആനകളേയും സംഘടിപ്പിച്ചത്. ആശ്യമായ വാഹനവും വാങ്ങിയിരുന്നു. അതിന്റെ തുടർച്ചയായാണ് വടക്കനാട് കൊമ്പനെ പിടികൂടി പന്തിയിലാക്കിയത്. പിന്നീട് തുടർ നടപടി ഇല്ല. സ്ഥിരമായി ഭീഷണി സൃഷ്ടിക്കുന്ന ഇത്തരം ആനകളെ പിടികൂടി കർഷകരുടെ ജീവനും സ്വത്തിന്നും സംരക്ഷണം നൽകണമെന്ന് യോഗം ആവശ്യപെട്ടു. ചെയർമാൻ ടി.സി.ജോസഫ് അധ്യക്ഷത വഹിച്ച യോഗത്തിൽ കെ. അനന്തൻ നബ്യാർ, ആർ.സുകുമാരൻ, ടി.സന്തോഷ് കുമാർ , ആർ.ജയചന്ദ്രൻ , ബാവലി നാസർ തുടങ്ങിയവർ പ്രസംഗിച്ചു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *