അദ്വൈതക്ക് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ്റെ അംഗീകാരം


Ad
കണിയാരം: സ്വാതന്ത്ര്യത്തിൻ്റെ എഴുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ച് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ രാജ്യത്തെ 75 പെൺകുട്ടികൾക്ക് നൽകുന്ന പഠനമികവിനുള്ള അംഗീകാരത്തിന് കണിയാരം ഫാ.ജികെഎം ഹൈസ്കൂളിൽ നിന്നും എസ് എസ് എൽ സി പാസായ ഇ.കെ അദ്വൈത അർഹയായി. 2020ലെ എസ് എസ് എൽ സി പരീക്ഷാ വിജയത്തിലെ മികവ് പരിഗണിച്ചാണ് ഈ അംഗീകാരം. പതിനായിരം രൂപ സ്കോളർഷിപ്പും സർട്ടിഫിക്കറ്റുമാണ് ലഭിക്കുക. പഠനത്തോടൊപ്പം ജില്ല, സംസ്ഥാന തല മേളകളിലും അദ്വൈത മികച്ച പ്രകടനം കാഴ്ച വെച്ചിട്ടുണ്ട്. പൊതു വിദ്യാഭ്യാസ വകുപ്പിൻ്റെ സംസ്കൃതം സ്കോളർഷിപ്പിന് മൂന്ന് തവണ അർഹത നേടിയിട്ടുണ്ട്. വള്ളിയൂർക്കാവ് എൻ എം യു പി സ്കൂൾ പ്രധാനാധ്യാപകൻ കെ.പവനൻ്റയും മിനിജ.ഇ.കെയുടെയും മകളാണ് 
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *