പെട്രോൾ പമ്പിന് മുൻപിൽ പ്രതിഷേധ സമരവും ഒപ്പ് ശേഖരണവും നടത്തി


Ad
കൽപ്പറ്റ: കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ സെപ്തംബർ 6 മുതൽ 10 വരെ കേന്ദ്ര സർക്കാർ‌ ഓഫീസിന് മുൻപിൽ ഡിവൈഎഫ്ഐ സംഘടിപ്പിക്കുന്ന റിലേ സത്യാഗ്രഹത്തിന്റെ പ്രചരണാർത്ഥം ജില്ലയിലെ പെട്രോൾ പമ്പിന് മുൻപിൽ പ്രതിഷേധ സമരവും ഒപ്പ് ശേഖരണവും സംഘടിപ്പിച്ചു. ഇന്ധനവില വർദ്ധനവിലും തൊഴിലില്ലായ്മയിലും കേന്ദ്രസർക്കാരിന്റെ വാക്സിൻ നിഷേധത്തിലും പ്രതിഷേധിച്ചാണ് സമരം. കൽപ്പറ്റ പെട്രോൾ പമ്പിന് മുമ്പിൽ നടന്ന ഒപ്പ്‌ ശേഖരണം ജില്ലാ സെക്രട്ടറി കെ.റഫീഖ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.എം. ഫ്രാൻസിസ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ ബിനീഷ്‌ കുമാർ, സഹിഷ്ണ എന്നിവർ സംസാരിച്ചു. പ്രഭാത് അധ്യക്ഷനായി. മേഖല സെക്രട്ടറി ബിനീഷ് ‌മാധവ് സ്വാഗതവും അമൽജിത്ത് നന്ദിയും പറഞ്ഞു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *