July 14, 2026

അധ്യാപകര്‍ക്കുളള സ്‌പെഷ്യല്‍ വാക്‌സിനേഷന്‍ ഡ്രൈവ് നാളെ മുതല്‍

0
covid-19-vaccine-dry-run-1.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: ജില്ലയിലെ എല്ലാ അധ്യാപക, അനധ്യാപകര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും വേണ്ടി സ്‌പെഷ്യല്‍ വാക്‌സിനേഷന്‍ ഡ്രൈവിന് നാളെ തുടക്കമാകും. സെപ്തംബര്‍ 3, 4, 5 തീയതികളില്‍ രാവിലെ ഒമ്പത് മുതല്‍ മൂന്ന് വരെയാണ് സ്‌പെഷ്യല്‍ വാക്‌സിനേഷന്‍ ഡ്രൈവ്. കല്‍പ്പറ്റ എസ് ഡി എം എല്‍ പി സ്‌കൂള്‍, മാനന്തവാടി ലിറ്റില്‍ ഫ്‌ളവര്‍ യു പി സ്‌കൂള്‍, സുല്‍ത്താന്‍ ബത്തേരി അസംപ്ഷന്‍ എച്ച് എസ് എന്നീ കേന്ദ്രങ്ങളിലായാണ് ഡ്രൈവ് നടത്തുന്നത്. കോവാക്‌സിന്‍ ആയിരിക്കും ഈ മൂന്ന് സ്ഥലങ്ങളിലും നല്‍കുക. രണ്ടാം ഡോസ് വാക്‌സിനേഷന്‍ കോവാക്‌സിന്‍ എടുക്കാനുളളവര്‍ക്കും ഈ ദിവസങ്ങളില്‍ വാക്‌സിന്‍ നല്‍കും. വിദ്യാലയങ്ങളിലെ എല്ലാ ജീവനക്കാരും കുടുംബാംഗങ്ങളും (18 ന് വയസ്സിന് മുകളില്‍ ഉള്ളവര്‍) നിര്‍ബന്ധമായും ഈ ദിവസങ്ങളില്‍ വാക്‌സിനേഷന്‍ എടുക്കേണ്ടതാണെന്ന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *