പാചകവാതക വില വർധനവ്; ഗ്യാസ് സിലണ്ടറും കലവും നിരത്തി വ്യത്യസ്ത പ്രതിഷേധം


Ad
പനമരം: പാചകവാതക വില വർധനവിൽ പ്രതിഷേധിച്ച് ഗ്യാസ് സിലണ്ടറും കലവും നിരത്തി സമരം നടത്തി. ജനാധിപത്യ മഹിളാ അസോസിയേഷൻ അഞ്ചുകുന്ന് വില്ലേജ് കമ്മറ്റിയുടെ നേതൃത്വത്തിലാണ് കുളിവയലിൽ വ്യത്യസ്ത സമരം നടത്തിയത്. കൊവിഡ് മൂലം പൊറുതിമുട്ടിയ ജനത്തെ കിറ്റ് നൽകി സംസ്ഥാന സർക്കാർ സഹായിക്കുമ്പോൾ കേന്ദ്ര സർക്കാർ കുടുംബ ബജറ്റ് പട്ടിണിയിൽ നിന്ന് മുഴു പട്ടിണിയിലേക്ക് ജനങ്ങളെ എത്തിക്കുകയാണ്. കോർപ്പറേറ്റ് ഭീമൻമാർ തടിച്ച് കൊഴുക്കാൻ ഒത്താശ ചെയ്യലാണ് കേന്ദ്ര സർക്കാരിൻ്റെ നയമെന്നും സമരം ഉദ്ഘാടനം ചെയ്ത കർഷക തൊഴിലാളി ജില്ലാ കമ്മറ്റി അംഗം ബാലസുബ്രമണ്യൻ പറഞ്ഞു. വില്ലേജ് പ്രസിഡന്റ് ശോഭന മോഹനൻ അധ്യക്ഷത വഹിച്ചു. എ കെ എസ് ഏരിയ സെക്രട്ടറി രാമചന്ദ്രൻ, സി പി ഐ ലോക്കൽ സെക്രട്ടറി എ കെ രാഘവൻ, മഹിളാ അസോസിയേഷൻ ജില്ലാ കമ്മറ്റി അംഗം ജാനകി ബാബു എന്നിവർ അഭിവാദ്യം ചെയ്തു. വില്ലേജ് സെക്രട്ടറി ബിന്ദു രാജൻ സ്വാഗതവും വില്ലേജ് ജോ. സെക്രട്ടറി ലിസി വർഗീസ് നന്ദിയും പറഞ്ഞു
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *