വിദ്യാര്‍ത്ഥിയെ തട്ടികൊണ്ടു പോകാന്‍ ശ്രമം; കുതറിയോടിയതിനാല്‍ രക്ഷപ്പെട്ടു


Ad
കമ്പളക്കാട് : ഉദ്താദ് നഗറില്‍ താമസിക്കുന്ന പള്ളിപറമ്പന്‍ ഷൈജലിന്റെ മകന്‍ സയാനെയാണ് കാറില്‍ വന്ന രണ്ടംഗസംഘം തട്ടിക്കാെണ്ടു പോകാന്‍ ശ്രമിച്ചത്. കുട്ടി ഭയന്ന് കുതറിയോടിയതോടെ രണ്ടംഗസംഘം കാറെടുത്ത് രക്ഷപെട്ടു. 
കറുത്ത മാരുതി ഒമിനി വാനിലാണ് സംഘം വന്നതെന്ന് കുട്ടി പറയുന്നു. കൂടാതെ കാറിന്റെ ഗ്ലാസ്സുകളെല്ലാം ചണ ചാക്കുകള്‍ കൊണ്ട് മറച്ചിരുന്നതായും കുട്ടി പറയുന്നുണ്ട്.
ടൗണില്‍ നിന്നും ഉദ്താദ് നഗറിലേക്ക് ഇറങ്ങുന്ന റോഡിന് തുടക്കത്തിലുള്ള ഇറക്കത്തില്‍ വച്ച് കയ്യില്‍ പച്ച കുത്തിയ ഒരാള്‍ തന്റെ കയ്യില്‍ പിടിച്ച് വലിച്ച് കാറില്‍ കയറാന്‍ ശ്രമിച്ചു എന്നാണ് കുട്ടി പറയുന്നത്. തുടര്‍ന്ന് കുട്ടി കരഞ്ഞുകൊണ്ട് വീട്ടിലെത്തിയപ്പോഴാണ് സംഭവം വീട്ടുകാരറിയുന്നത്. 
കമ്പളക്കട് പോലീസും, സ്‌പെഷ്യല്‍ ബ്രാഞ്ചും സംഭവം നടന്ന സ്ഥലത്തുള്ള ബാര്‍ബര്‍ ഷോപ്പിലെ സി.സി ടീവി ദൃശ്യങ്ങള്‍ ശേഖരിച്ച് അന്വേഷണം നടത്തുന്നുണ്ട്. പ്രദേശവാസികള്‍ വലിയ ഭീതിയിലാണ്.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *