സൈക്കിളില്ലാതെ മൊയ്തുക്കക്ക് ജീവിതമില്ല


Ad
റിപ്പോർട്ട് : സി.ഡി.സുനീഷ്
കാക്കവയൽ: മുപ്പത് വർഷത്തിനുള്ള അര ലക്ഷത്തോളം സൈക്കിൾ റിപ്പയർ ചെയ്ത ഒരു 'സൈക്കിൾ
മനുഷ്യനുണ്ട്‌', വയനാട്ടിൽ കാക്കവയൽ എം.സി സൈക്കിൾ കടയുടമ മൊയ്തുക്കാ അമ്പത്തിനാലാം വയസ്സിലും സൈക്കിൾ ജീവിതത്തിൽ പലായനം തുടരുകയാണ്.
ഊണിലും ഉറക്കത്തിലും 
മൊയ്തുക്കയുടെ മനസ്സും ശരീരവും സൈക്കിളെന്ന
വികാരപർവ്വമാണ്.
,,എൻ്റെ ജീവിതത്തിന് തണലേകി കരുത്തായത് ,,
ഈ സൈക്കിളാണ് ,,, മക്കളെ എല്ലാം സുരക്ഷിതരാക്കിയത് നന്മയാണെനിക്കീ സൈക്കിൾ,,, 
മൊയ്തുക്കാ സാക്ഷ്യപ്പെടുത്തുന്നു…
ഉപ്പയിൽ നിന്നും പഠിച്ചറിഞ്ഞ ഈ സൈക്കിൾ വഴിയിൽ നിന്നും മാറി സഞ്ചരിക്കാൻ ശ്രമിച്ചെങ്കിലും സൈക്കിളിൽ തന്നെ തിരിച്ചെത്തി ,ഒരു നിശ്ചയം പോലെ ….
മൊയ്തുക്കയുടെ കുടുംബത്തിലെ പതിനഞ്ചോളം പേർ ജില്ലയിലെ പല ഭാഗങ്ങളിലായി സൈക്കിൾ റിപ്പയറിംഗിൽ ഉണ്ടിപ്പോൾ …
ഏത് സൈക്കിളും ഞാൻ നന്നാക്കും പുതിയ മോഡലിലുള്ളവ യു ട്യൂബ് നോക്കി അപ്ഡേറ്റ് ചെയ്യും ..
വ്യായാമത്തിനൊപ്പം പരിസ്ഥിതിയോടൊപ്പം ചേർന്ന് നിൽക്കുന്ന സൈക്കിൾ സവാരി കൂടുതൽ പ്രോത്സാഹിപ്പിക്കേണ്ടതാണ് മൊയ്തുക്കാ പറയുന്നു.
അമ്പത്തിനാലാം വയസ്സിലും സൈക്കിൾ ചക്രം കറങ്ങും മൊയ്തുക്കയും തൻ്റെ ജീവിത ചക്രം തിരിക്കുന്നു… ഒരു നിമിത്തം പോലെ …
മൊയ്തുക്കയുടെ ജീവിത വഴിയുടെ വീഡിയോ ഈ ലിങ്കിൽ കാണാം.,, '
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *