April 24, 2024

നിപ്പ; അതീവ ജാഗ്രത നിർദ്ദേശം നൽകി ആരോഗ്യ വകുപ്പ്

0
1.jpg
കൽപ്പറ്റ: കോഴിക്കോട് ജില്ലയിൽ നിപ്പ രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ വയനാട് ജില്ലയിലും ജാഗ്രത പുലർത്തേണ്ടതുണ്ടെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ രേണുക അറിയിച്ചു.
*എന്താണ് നിപ്പ ?*
പാരാമിക്സോ കുടുംബത്തിൽപ്പെട്ട RNA വൈറസ് ആണ് നിപ്പ. മനുഷ്യരിൽ ഇതിന്റെ രോഗബാധയെ ഹ്യൂമൻ നിപ്പാ വൈറസ് ഇൻഫെക്ഷൻ (NiV) എന്ന് അറിയപ്പെടുന്നു.
വലിയ പഴം തീനി വവ്വാലുകളാണ് പ്രധാനമായും രോഗ വാഹകർ. രോഗവാഹകരായ വവ്വാലുകൾ ഭക്ഷിച്ച അവശിഷ്ടം കഴിച്ചിട്ടുള്ള പന്നികളും മറ്റു മൃഗങ്ങളും രോഗാണു സംഭരണിയായി മാറാം.
4 മുതൽ 14 ദിവസം വരെയാണ് ബീജ ഗർഭകാലം (ഇൻകുബേഷൻ).
*പകരുന്നതെങ്ങനെ?*
രോഗാണുബാധയുള്ള വവ്വാൽ, പന്നി എന്നിവയിലൂടെയോ രോഗബാധയുള്ള മനുഷ്യരിൽ നിന്നോ രോഗം പകരാം. പ്രകൃതിദത്ത വാഹകരിൽ നിന്ന് രോഗാണു ബാധിച്ച പഴങ്ങൾ ഭക്ഷിക്കുകയോ കള്ള് ഉപയോഗിക്കുകയോ ചെയ്യുന്നതിലൂടെയും 
 ഉണ്ടാവാം.
*രോഗലക്ഷണങ്ങൾ*
3 മുതൽ 14 ദിവസം വരെ നീണ്ടുനിൽക്കുന്ന പനി, തലവേദന, തലകറക്കം, മയക്കം, ഛർദ്ദി, അപസ്മാരം, മസ്തിഷ്കജ്വരം, അബോധാവസ്ഥ, വിഭ്രാന്തി എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.
ഈ രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ സ്വയം ചികിത്സിക്കാതെ എത്രയും പെട്ടെന്ന് ആരോഗ്യ കേന്ദ്രങ്ങളിൽ ചികിത്സ തേടേണ്ടതാണ്. രക്ത പരിശോധനയിലൂടെയാണ് രോഗം.
*പ്രതിരോധമാർഗങ്ങൾ*
1. വവ്വാൽ മറ്റ് പക്ഷിമൃഗാദികൾ ഭാഗികമായി ഭക്ഷിച്ച പഴങ്ങൾ/ കായ് കനികൾ കഴിക്കാതിരിക്കുക.
2. വവ്വാലുകൾ ചേക്കേറുന്ന സ്ഥലങ്ങൾക്ക് സമീപമുള്ള കിണറുകൾ അവയുടെ ശരീര സ്രവങ്ങൾ വീഴാത്ത വിധം അടച്ച് സൂക്ഷിക്കുക.
3. നിപ്പ രോഗം സ്ഥിരീകരിച്ച സ്ഥലങ്ങൾ സന്ദർശിക്കാതിരിക്കുക
4. നിപ്പാ രോഗം സ്ഥിരീകരിക്കപ്പെട്ട വ്യക്തികളുമായോ രോഗലക്ഷണങ്ങൾ ഉള്ളവരുമായോ സമ്പർക്കം ഉണ്ടാവാതിരിക്കുക.
5. വനങ്ങളിലും വവ്വാലുകൾ ചേക്കേറുന്ന സ്ഥലങ്ങളിലും സന്ദർശനം നടത്താതിരിക്കുക.
6. പന്നി വളർത്തൽ കേന്ദ്രങ്ങൾ, മറ്റ് ഫാമുകൾ എന്നിവ വവ്വാൽ കടക്കാത്തവിധം വലയിട്ട് സൂക്ഷിക്കുക.
6. പഴങ്ങളും പച്ചക്കറികളും നന്നായി കഴുകി മാത്രം ഉപയോഗിക്കുക.
7. വ്യക്തി ശുചിത്വം പാലിക്കുക.
നിപ്പ, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ എല്ലാവരും പങ്കാളികളാകണമെന്ന് ഡി എം ഒ അഭ്യർത്ഥിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *