കോളേജ് അധ്യാപകരെ വീടുകളിൽ ചെന്ന് ആദരിച്ചു


Ad

മുട്ടിൽ:  ഡബ്ല്യു എം ഒ ആർട്സ് ആൻഡ് സയൻസ് കോളേജ് അലൂമ്നി അസോസിയേഷൻ അധ്യാപകരെ 
അധ്യാപക ദിനത്തിൽ കോളേജിൽ പത്ത് വർഷത്തിൽ കൂടുതൽ സേവനം ചെയ്ത അധ്യാപകരെ അവരുടെ വീടുകളിൽ പോയി ആദരിച്ചു. വിത്യസ്തമായ ആദരിക്കൽ ചടങ്ങിന് അലൂമ്നി അസോസിയേഷൻ 
പ്രസിഡൻറ് ഷമീർ പാറമ്മൽ, സെക്രട്ടറി ഡോ: സഈദ് എംകെ, ഹെഡ് അക്കൗണ്ടന്റ് പി സുബൈർ എന്നിവർ നേതൃത്വം നൽകി. ഫിസിക്സ് ഡിപ്പാർട്ട്മെൻറ് തലവൻ ഡോക്ടർ ബിജു കെ ജി, മാത്തമാറ്റിക്സ് ഡിപ്പാർട്ട്മെൻറ് തലവൻ ഡോക്ടർ വിജി പോൾ, ഇലക്ട്രോണിക്സ് ഡിപ്പാർട്ട്മെൻറ് തലവൻ അസോസിയേറ്റ് പ്രൊഫസർ സിബി ജോസഫ്, ഡോക്ടർ നോബർട്ട് തോമസ് പള്ളത്ത്, ഹിന്ദി വിഭാഗം മേധാവി ഡോക്ടർ ഹേമലത സി.പി, കമ്പ്യൂട്ടർ സയൻസ് വിഭാഗം മേധാവി അസോസിയേറ്റ് പ്രൊഫസർ സുമ എൻ ,
അറബിക് വിഭാഗം മേധാവി ഡോക്ടർ നജ്മുദ്ദീൻ.പി. ,കായിക വിഭാഗം മേധാവി അസോസിയേറ്റ് പ്രൊഫസർ അബിൻ കുമാർ കെ ആർ, എന്നിവരെ വീടുകളിൽ പോയി ആദരിച്ചു
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *