“വിളക്കുമരങ്ങളുടെ കാവൽക്കാർ” ഉദ്ഘാടനം ചെയ്തു


Ad
മാനന്തവാടി: അധ്യാപക ദിനത്തിനോടനുബന്ധിച്ച് ചെറുപുഷ്പ മിഷൻലീഗ് മാനന്തവാടി രൂപതയുടെ നേതൃത്വത്തിൽ “വിളക്കുമരങ്ങളുടെ കാവൽക്കാർ ” എന്ന പേരിൽ ഭിന്നശേഷി വിദ്യാലയദ്ധ്യാപകരുടെ സംഗമവും ആദരിക്കലും മാനന്തവാടി രൂപത വികാരി ജനറാൾ ഫാ. പോൾ മുണ്ടോളിക്കൽ ഉദ്ഘാടനം ചെയ്തു. രൂപത ഡയറക്ടർ ഫാ.ഷിജു ഐക്കരക്കാനയിൽ സ്വാഗതം പറഞ്ഞ മീറ്റിംഗിൽ രെഞ്ചിത്ത് മുതുപ്ലാക്കൽ അദ്ധ്യക്ഷത വഹിച്ചു. പ്രമുഖ മോട്ടിവേഷണൽ സ്‍പീക്കറും രൂപത എക്സിക്യൂട്ടീവ് അംഗവുമായ തോമസ് കല്ലറയ്ക്കൽ മുഖ്യപ്രഭാക്ഷണം നടത്തിയ സംഗമത്തിൽ 8 സ്പെഷ്യൽ സ്കൂളിൽ നിന്നായി 100 ളം അദ്ധ്യാപകർ പങ്കെടുത്തു. സിസ്റ്റർ ക്രിസറ്റീന FCC, സിസ്റ്റർ ജെസി മാങ്കൂട്ടത്തിൽ, സജീഷ് എടത്തട്ടേൽ, തങ്കച്ചൻ മാപ്പിളകുന്നേൽ, ആര്യ കൊച്ചുപുരയക്കൽ എന്നിവർ നേതൃത്വം നൽകി.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *