May 30, 2023

വർദ്ധിച്ചു വരുന്ന ഓൺലൈൻ വ്യാപാരം നിയന്ത്രിക്കണം; കേരള വ്യാപാരി വ്യവസായി സമിതി

2
IMG-20210905-WA0068.jpg
പനമരം: വർദ്ധിച്ചു വരുന്ന ഓൺലൈൻ വ്യാപാരം നിയന്ത്രിക്കുന്നതിനും തടയിടുന്നതിനും ശക്തമായി ഇടപെടണമെന്ന് കേരള വ്യാപാരി വ്യവസായി സമിതി പനമരം ഏരിയ കൺവെൻഷൻ ആവശ്യപ്പെട്ടു. ഭീമമായ കെട്ടിട വാടകയും വിവിധ നികുതികളും നൽകി നിയമപരമായ നടപടികളെല്ലാം പാലിച്ചു കൊണ്ട് കച്ചവടം ചെയ്യുന്ന ചെറുകിട, ഇടത്തരം വ്യാപാരികളെ വലിയ പ്രതിസന്ധിയിലാക്കുന്ന നിലയിലാണ് നാട്ടിൽ ഓൺലൈൻ വ്യാപാരം വർദ്ധിച്ചു വരുന്നത്. അതിനെ കൃത്യമായ ഇടപെടലുകളോടെ തടയാൻ കഴിഞ്ഞില്ലെങ്കിൽ ചെറുകിട ഇടത്തരം വ്യാപാര മേഖലയിലെ വ്യാപാരി സമൂഹം വലിയ വില നൽകേണ്ടി വരുമെന്നും ഇത് തിരിച്ചറിയണമെന്നും കൺവെൻഷൻ ആവശ്യപ്പെട്ടു.

പനമരം വ്യാപാരി വ്യവസായി സമിതി ഹാളിൽ ചേർന്ന കൺവെൻഷൻ ജില്ലാ സെക്രട്ടറി വി കെ തുളസിദാസ് ഉദ്ഘാടനം ചെയ്തു. പി കെ ഓമന അധ്യക്ഷത വഹിച്ചു. സമിതിയുടെ പനമരം ഏരിയാ സെക്രട്ടറി സന്തോഷ് കുമാർ സ്വാഗതവും സുരേഷ് കുമാർ പി വി നന്ദിയും പറഞ്ഞു. ജില്ലാ വൈസ് പ്രസിഡന്റ് ടി രത്നാകരൻ, ജോയിൻ കൺവീനർ ടി പ്രകാശൻ എന്നിവർ സംസാരിച്ചു. ഏരിയാ പ്രസിഡണ്ടായി ടി എം ഉമറിനെയും, സെക്രട്ടറിയായി സന്തോഷ് കുമാറിനെയും ട്രഷററായി ഉമ്മറിനെയും തെരഞ്ഞെടുത്തു.
AdAd Ad

Leave a Reply

2 thoughts on “വർദ്ധിച്ചു വരുന്ന ഓൺലൈൻ വ്യാപാരം നിയന്ത്രിക്കണം; കേരള വ്യാപാരി വ്യവസായി സമിതി

  1. ഓൺലൈൻ ഇൽ നിന്ന് എനിക്ക് ആവശ്യം ഉള്ളത് ലഭിക്കുന്നുണ്ട്, കടയിൽ ചെന്ന് ഒരു ഉത്പന്നം ചോദിച്ചാൽ അവർ പറയും ആ കമ്പനിയുടെ അത്രയ്ക്കു നല്ല സാധനം അല്ല, അതുകൊണ്ട് ഞങ്ങൾ അത് വിൽക്കാറില്ല, അപ്പൊ ഞാൻ എവിടെ നിന്ന് വാങ്ങും?

  2. ഏകദേശം രണ്ടു വർഷം മുൻപ് പനമരത്തുള്ള ഒരു footwear ഷോപ്പിൽ ചെന്ന് inblue അല്ലെങ്കിൽ chips ബ്രാൻഡ് ചെരുപ്പ് ചോദിച്ചപ്പോൾ, ആ കമ്പനിയൊക്ക നിറുത്തിപ്പോയി ചേട്ടാ എന്നാണ് മറുപടി കിട്ടിയത്, കൂടാതെ ഒരു ബേക്കറിയിൽ കയറി UNIBIC ബിസ്കറ്റ് ചോദിച്ചപ്പോഴും കിട്ടിയ മറുപടി company പൂട്ടിപ്പോയി എന്നാണ്, അപ്പോൾ ഇങ്ങനെ ഉള്ള ഘട്ടങ്ങളിൽ ഒരു ഉപഭോക്താവ് എന്ത് ചെയ്യണം എന്നുകൂടി ഈ വ്യാപാരികൾ മറുപടി പറയണം

Leave a Reply

Your email address will not be published. Required fields are marked *