ഡിവൈഎഫ്ഐ റിലേ സത്യഗ്രഹ സമരത്തിന് ഇന്ന് തുടക്കമാവും


Ad
കൽപ്പറ്റ: ഇന്ധന വില വർദ്ധനവിലും തൊഴിലില്ലായ്മയിലും കേന്ദ്ര സർക്കാരിന്റെ വാക്സിൻ നയത്തിലും പ്രതിഷേധിച്ചുള്ള റിലേ സത്യാഗ്രഹ സമരത്തിന് ഇന്ന് തുടക്കമാവും. സെപ്തംബർ 6 മുതൽ 10 വരെ അഞ്ച് ദിവസമാണ് സമരം. രാവിലെ 10 മണി മുതൽ വൈകുന്നേരം 4 മണി വരെയാണ് സമരം. സെപ്തംബർ 10 ന് വൈകിട്ട് ചക്രസ്തംഭന പ്രതിഷേധത്തോടെയാണ് സമരം അവസാനിക്കുക.
ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റികൾ സമരത്തിന് നേതൃത്വം നൽകും.
കൽപ്പറ്റ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കമ്പളക്കാട് വെച്ച് നടക്കുന്ന സമരം സിപിഐഎം ജില്ലാ സെക്രട്ടറി സഖാവ് പി.ഗഗാറിൻ ഉദ്ഘാടനം ചെയ്യും.
പനമരം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പനമരത്ത് വെച്ച് നടക്കുന്ന സമരം ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ.റഫീഖ് ഉദ്ഘാടനം ചെയ്യും.
ബത്തേരി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ബത്തേരിയിൽ വെച്ച് നടത്തുന്ന സമരം ഡിവൈഎഫ്ഐ ജില്ലാ പ്രസിഡണ്ട് കെ.എം ഫ്രാൻസിസ് ഉദ്ഘാടനം ചെയ്യും.
വൈത്തിരി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ വൈത്തിരിയിൽ വെച്ച് നടത്തുന്ന സമരം സിപിഐഎം സംസ്ഥാന കമ്മിറ്റിയംഗം സികെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യും.
പുൽപ്പള്ളി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുൽപ്പള്ളിയിൽ വെച്ച് നടത്തുന്ന സമരം എം.എസ് സുരേഷ്ബാബു ഉദ്ഘാടനം ചെയ്യും.
മാനന്തവാടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന സമരം പി.വി.സഹദേവൻ ഉദ്ഘാടനം ചെയ്യും.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *