April 19, 2024

നീറ്റിനു വയനാട്ടിൽ സെന്റർ അനുവദിക്കണം എന്ന ആവശ്യം ശക്തമാകുന്നു

0
Photo 1.jpg
മാനന്തവാടി: കോവിഡിന് പുറമെ നിപ്പയും പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ സെപ്റ്റംബർ 12ന് നടക്കുന്ന നീറ്റു പരീക്ഷയ്ക്ക് വയനാട്ടിൽ തന്നെ സെന്റർ അനുവദിക്കണമെന്ന ആവശ്യം ശക്തമാകുന്നു. എല്ലാ വർഷവും ആയിരക്കണക്കിന് വിദ്യാർഥികളാണ് ചുരം കടന്നു കോഴിക്കോട്ടേക്ക് പോകുന്നത്. എന്നാൽ ഈ വർഷവും വയനാട്ടുകാർക്ക് കോഴിക്കോട്, കണ്ണൂർ ഭാഗങ്ങളിലാണ് സെന്റർ. കൂടുതൽ വിദ്യാർഥികളും കോഴിക്കോടാണ് തിരഞ്ഞെടുക്കുന്നത്. മിക്ക ഇടങ്ങളും കണ്ടെെൻമെന്റ് സോൺ ആയതിനാൽ ഈ പ്രാവശ്യം ബസ് സൗകര്യം കുറവുമാണ്. ഉച്ച കഴിഞ്ഞു നടക്കുന്ന പരീക്ഷക്ക്‌ രാവിലെ പുറപ്പെട്ടാൽ സമയത്തു എത്താൻ കഴിയുമോ എന്ന സംശയവുമുണ്ട്. കോഴിക്കോട് ദൂരസ്ഥലങ്ങളിൽ സെന്റർ ലഭിക്കുന്ന വിദ്യാർഥികൾ ഉണ്ട്.മറ്റൊന്ന് തലേദിവസം പോയാൽ ഈ പ്രാവശ്യം താമസസൗകര്യത്തിന് വിദ്യാർഥികൾ ബുദ്ധിമുട്ടനുഭവിക്കും. കോവിഡിനിപ്പം നിപ്പയും പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ വിദ്യാർഥികളും രക്ഷിതാക്കളും എന്ത് ചെയ്യണമെന്നറിയാതെ ആശങ്കയിലാണ്. എത്രയും വേഗം ഇതിനൊരു പരിഹാരം ഉണ്ടാകണമെന്നാണ് വിദ്യാർത്ഥികളുടെ ആവശ്യം.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *