കര്‍ണാടകയിലെ ക്വാറന്റൈന്‍; എം എല്‍ എമാര്‍ മുഖ്യമന്ത്രിക്കും പൊതുമരാമത്ത് വകുപ്പ് മന്ത്രിക്കും കത്ത് നല്‍കി


Ad
കല്‍പ്പറ്റ: കര്‍ണാടക സര്‍ക്കാര്‍ ഏര്‍പ്പെടുത്തിരിക്കുന്ന ഏഴ് ദിവസത്തെ നിര്‍ബന്ധിത ക്വാറന്റയിന്‍ മാനദണ്ഡം ഒഴിവക്കുന്നതിനും 2 ഡോസ് വാക്‌സിന് എടുത്തവര്‍ക്കും ആര്‍ടി പി സി ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈവശമുള്ളവര്‍ക്കും കര്‍ണ്ണാടക സംസ്ഥാനത്തെ കൃഷിയിടങ്ങളിലേക്ക് വന്ന് പോകുന്നതിനും, വിദ്യാര്‍ത്ഥികള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന നിര്‍ബന്ധിത ക്വാറന്റൈന്‍ നീക്കം ചെയ്യുന്നതിനും വേണ്ട അടിയന്തര ഇടപെടല്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എം എല്‍ എമാരായ അഡ്വ. ടി സിദ്ദിഖ്, ഐ സി ബാലകൃഷ്ണന്‍ എന്നിവര്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് എന്നിവര്‍ക്ക് കത്ത് നല്‍കി. കേരളത്തില്‍ നിന്നും മറ്റ് വിവിധ സംസ്ഥാനങ്ങളില്‍ നിന്നും നിരവധി കര്‍ഷകര്‍ കര്‍ണാടക സംസ്ഥാനത്ത് കൃഷികള്‍ ചെയ്ത് വരുന്നുണ്ട്. കര്‍ണാടക സര്‍ക്കാര്‍ ഏര്‍പ്പെടുത്തിരിക്കുന്ന നിര്‍ബന്ധിത ക്വാറന്റയിനും, കൃഷിയിടങ്ങളിലേക്ക് യാത്ര ചെയ്യുന്നതിന് കര്‍ഷകരുടെ കയ്യില്‍ സ്റ്റാമ്പ് ചെയ്യുന്നതുമായ നടപടി മൂലം കര്‍ഷകര്‍ക്ക് വളരെയേറെ മാനസിക പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. നിര്‍ബന്ധിത ക്വാറന്റയിനോടൊപ്പം കര്‍ഷകരുടെ കയ്യില്‍ സ്റ്റാമ്പ് ചെയ്യുന്നത് കര്‍ഷകരെ അവഹേളിക്കുകയും അവരുടെ ആത്മാഭിമാനത്തിന് ക്ഷതമേല്‍ക്കുന്നതുമായ നടപടിയാണ്. ഇതിന് മുമ്പ് സംസ്ഥാനത്തെ കൃഷിയിടത്തില്‍ വന്ന് പോകുന്നതിന് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി യാത്ര ചെയ്യുകയാണ് ചെയ്ത് വന്നിരുന്നത്. എന്നാല്‍ കര്‍ണ്ണാടക സര്‍ക്കാര്‍ 7 ദിവസത്തെ നിര്‍ബന്ധിത ക്വാറന്റയിന്‍ മാനദണ്ഡം നടപ്പിലാക്കിയതിനാല്‍ ആയത് കര്‍ഷകര്‍ക്കും, വിദ്യാര്‍ത്ഥികള്‍ക്കും വളരെയേറെ ബുദ്ധിമുട്ട് അഭിമുഖീകരിക്കുകയാണ്. വിവിധ കൃഷി ഇനങ്ങളുടെ വിളവെടുപ്പ് നടക്കുന്ന ഈ സാഹചര്യത്തില്‍ ഇത്തരത്തിലുള്ള ക്വാറന്റയിന്‍ മാനദണ്ഡം ഏര്‍പ്പെടുത്തിയത് മൂലം ഇഞ്ചി-വാഴ തുടങ്ങിയ കൃഷിയും, അനുബന്ധ കൃഷിപ്പണികളും യഥാസമയം ചെയ്ത് തീര്‍ക്കാന്‍ സാധിക്കാത്ത സാഹചര്യമാണുള്ളത്. ഇത് വിളനാശത്തിനും കര്‍ഷകര്‍ക്ക് വന്‍തോതിലുള്ള സാമ്പത്തിക നഷ്ടം സൃഷ്ടിക്കുന്നതിനും ഇടയാക്കുന്നു. ആയതിനാല്‍ അടിയന്തരമായി വിഷയത്തില്‍ ഇടപെട്ട് നടപടി സ്വീകരിക്കണമെന്നും ഇരുവരും കത്തിലൂടെ അഭ്യര്‍ത്ഥിച്ചു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *