‘കാൽപ്പാടുകള്‍’ പ്രകാശനം ചെയ്തു


Ad
കല്‍പ്പറ്റ : സമസ്ത കേന്ദ്ര മുശാവറാ അംഗവും കേരള മുസ്‌ലിം ജമാഅത്തിന്റെ പ്രഥമ വയനാട് ജില്ലാ പ്രസിഡന്റായിരുന്ന വെണ്ണിയോട് അബ്ദുറഹ്മാന്‍ മുസ്ലിയാരുടെ സ്മരണിക 'കാൽപ്പാടുകള്‍' പ്രകാശനം ചെയ്തു. പ്രഥമ കോപ്പി സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലിക്ക് നല്‍കി മുസ്്‌ലിം ജമാഅത്ത് സംസ്ഥാന പ്രസിഡന്റ് കാന്തപുരം എ പി അബൂബക്കര്‍ മുസ്്‌ലിയാര്‍ സ്മരണിക പ്രകാശനം ചെയ്തു. 
28 വര്‍ഷക്കാലം അദ്ദേഹം പ്രിന്‍സിപ്പലായി സേവനമനുഷ്ടിച്ച ദാറുല്‍ ഫലാഹില്‍ ഇസ്്‌ലാമിയ്യയാണ് സ്മരണിക പുറത്തിറക്കിയത്. അദ്ദേഹത്തിന്റെ ആദ്യകാല ശിഷ്യന്മാർ ഉള്‍പ്പെടെയുള്ളവരാണ് അണിയറയില്‍ പ്രവര്‍ത്തിച്ചത്. ഗുരുവര്യന്മാരുടെയും സഹപാഠികളുടെയും പ്രാസ്ഥാനിക നേതാക്കളുടെയും ശിഷ്യഗണങ്ങളുടെയും നാട്ടുകാരുടെയും ഓര്‍മകളാണ് 'കാല്‍പാടുകളില്‍' വരച്ചിട്ടത്. ചടങ്ങില്‍ കെ കെ മുഹമ്മദലി ഫൈസി, ഉമര്‍ സഖാഫി ചെതലയം, ഗഫൂര്‍ സഖാഫി കുന്നളം, പുറ്റാട് മുഹമ്മദലി സഖാഫി എന്നിവര്‍ സംബന്ധിച്ചു.
ുവീീേ: സമസ്ത കേന്ദ്ര മുശാവറാ അംഗമായിരുന്ന വെണ്ണിയോട് അബ്ദുറഹ്മാന്‍ മുസ്്‌ലിയാരുടെ സ്മരണിക 'കാല്പാടുകള്‍' കാന്തപുരം എ പി അബൂബക്കര്‍ മുസ്്‌ലിയാര്‍ പ്രകാശനം ചെയ്യുന്നു
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *