July 14, 2026

ജില്ലയില്‍ 694 പേര്‍ക്ക് കൂടി കോവിഡ് ; 691 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ, 974 പേര്‍ രോഗമുക്തി നേടി, ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 18.14

0
115033545_gettyimages-1226314512.jpg
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: വയനാട് ജില്ലയില്‍ ഇന്ന് (06.09.21)  694  പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 974 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ്   18.14 ആണ്. 17 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. 691 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ.
ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 103191 ആയി. 91993 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 10111 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍  8479 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

*രോഗം സ്ഥിരീകരിച്ചവര്‍*

ബത്തേരി  94, പനമരം 72,  മാനന്തവാടി  60,  കല്‍പ്പറ്റ  48,  തവിഞ്ഞാല്‍  47,  നൂല്‍പ്പുഴ  45,  പുല്‍പള്ളി  43,  മുട്ടില്‍  37,  കണിയാമ്പറ്റ  36,  നെന്മേനി  29,  മുള്ളന്‍കൊല്ലി  27,  വെള്ളമുണ്ട  25,  അമ്പലവയല്‍  24,  എടവക  19,  പടിഞ്ഞാറത്തറ  18,  പൂതാടി  15,  കോട്ടത്തറ  13,  മീനങ്ങാടി  8,  മേപ്പാടി,  തരിയോട്  7 വീതം ,  തിരുനെല്ലി  6, തൊണ്ടര്‍നാട്,  വെങ്ങപ്പള്ളി  3 വീതം  മൂപൈനാട്  2,  പൊഴുതന,  വൈത്തിരി  ഓരോരുത്തര്‍ക്കും  ഒരു  മലപ്പുറം സ്വദേശിക്കും  ആണ്  സമ്പര്‍ക്കത്തിലൂടെ  രോഗം  സ്ഥിരീകരിച്ചത്.   ഇതിനു പുറമെ  രണ്ട്  തമിഴ്‌നാട്  സ്വദേശികള്‍ക്കും  ബാംഗ്ലൂരില്‍ നിന്നും  എത്തിയ  ഒരു  ബത്തേരി  സ്വദേശിക്കും  രോഗം  സ്ഥിരീകരിച്ചിട്ടുണ്ട്.

*974 പേര്‍ക്ക് രോഗമുക്തി*

ആശുപത്രിയില്‍ ചികിത്സയിലായിലായിരുന്ന 53 പേരും വീടുകളില്‍ നിരീക്ഷണത്തിലായിരുന്ന 921 പേരുമാണ് രോഗം ഭേദമായി ഡിസ്ചാര്‍ജ് ആയത്.

*2764 പേര്‍ പുതുതായി നിരീക്ഷണത്തില്‍*

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (06.09.21) പുതുതായി നിരീക്ഷണത്തിലായത് 2022 പേരാണ്. 1708 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 26885 പേര്‍. ഇന്ന് പുതുതായി 72 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി.  ജില്ലയില്‍ നിന്ന് 1033 സാമ്പിളുകളാണ് ഇന്ന് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ 720335 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 703445 എണ്ണത്തിന്റെ ഫലം ലഭിച്ചു. 600254 പേര്‍ നെഗറ്റീവും 103191 പേര്‍ പോസിറ്റീവുമാണ്
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *