സംസ്ഥാന അധ്യാപക അവാർഡ് നേടിയ ശ്യാലിനെ ആദരിച്ചു


Ad
കൽപ്പറ്റ : 2021 വർഷത്തെ സംസ്ഥാന അധ്യാപക അവാർഡ് ജേതാവും ഹയർ സെക്കന്ററി നാഷണൽ സർവീസ് സ്കീം ജില്ലാ കോഡിനേറ്ററുമായ എസ് കെ എം ജെ എച്ച് എസ് അധ്യാപകൻ ശ്യാൽ. കെ.എസ്സിന് വയനാട് ജില്ലാ ഹയർ സെക്കന്ററി എൻ എസ് എസ് സ്നേഹോപഹാരം നൽകി ആദരിച്ചു. അനുമോദന യോഗം എൻ എസ് എസ് സംസ്ഥാന കോഡിനേറ്റർ ഡോ: ജേക്കബ് ജോൺ ഉദ്ഘാടനം ചെയ്തു. ഉത്തര മേഖല ആർ.പി.സി മനോജ് കുമാർ കണിച്ചു കുളങ്ങരയുടെ അധ്യക്ഷതയിൽ മാനന്തവാടി ക്ലസ്റ്റർ കൺവീനർ രവീന്ദ്രൻ കെ സ്വാഗതം ആശംസിച്ചു. എസ് കെ എം ജെ എച്ച് എസ് എസ് , പ്രിൻസിപ്പാൾ സുധാറാണി, എഎൻ എസ് എസ് മുൻ ജില്ലാ കോഡിനേറ്റർ ജോസഫ് എം ജെ , ഹരി എ. രജീഷ് ഏ.വി, സുദർശനൻ കെ.ഡി, ബിജുകുമാർ പി , ഷീജ സെബാസ്റ്റ്യൻ, സന്ധ്യാ വർഗീസ്,അഞ്ജന എം ബി. മുതലായവർ ആശംസകളർപ്പിച്ചു. ചടങ്ങിൽ സംസ്ഥാന അധ്യാപക അവാർ ഡ് ജേതാവായ ശ്യാൽ കെ.എസ് മറുപടി പ്രസംഗം നടത്തി. ജില്ലയിലെ പ്രോഗ്രാം ഓഫീസർമാർ സംബന്ധിച്ച ചടങ്ങിന് പൂതാടി ക്ലസ്റ്റർ കൺവീനർ രാജേന്ദ്രൻ എം.കെ നന്ദി പ്രകാശിപ്പിച്ചു
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *