August 10, 2026

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 25,772 പേര്‍ക്ക് കോവിഡ്; 189 മരണം

0
115033545_gettyimages-1226314512.jpg
By ന്യൂസ് വയനാട് ബ്യൂറോ
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 25,772 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. എറണാകുളം 3194, മലപ്പുറം 2952, കോഴിക്കോട് 2669, തൃശൂർ 2557, കൊല്ലം 2548, പാലക്കാട് 2332, കോട്ടയം 1814, തിരുവനന്തപുരം 1686, കണ്ണൂർ 1649, ആലപ്പുഴ 1435, പത്തനംതിട്ട 1016, ഇടുക്കി 925, വയനാട് 607, കാസർകോട് 388 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,62,428 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.87 ആണ്. ഇതുവരെ 3,26,70,564 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 27,320 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 2085, കൊല്ലം 3490, പത്തനംതിട്ട 1243, ആലപ്പുഴ 1909, കോട്ടയം 1457, ഇടുക്കി 422, എറണാകുളം 2319, തൃശൂർ 2776, പാലക്കാട് 1996, മലപ്പുറം 3964, കോഴിക്കോട് 3319, വയനാട് 914, കണ്ണൂർ 914, കാസർകോട് 512 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 2,37,045 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 39,93,877 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *