April 19, 2024

തിരുവനന്തപുരം: സംസ്ഥാനത്ത് ഒക്ടോബർ 4 മുതൽ കോളേജുകൾ തുറക്കാൻ അനുമതി

0
Img 20210907 Wa0111.jpg
തിരുവനന്തപുരം: സംസ്ഥാനത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്നുപ്രവർത്തിക്കാൻ അനുമതി. ഒക്ടോബർ നാല് മുതൽ ടെക്‌നിക്കൽ, പോളിടെക്‌നിക്, മെഡിക്കൽ വിദ്യാഭ്യാസമടക്കം ബിരുദ-ബിരുദാനന്തര സ്ഥാപനങ്ങൾക്ക് തുറന്ന് പ്രവർത്തിക്കാമെന്ന് മുഖ്യമന്ത്രി അറിയിച്ചു. അവസാനവർഷ വിദ്യാർഥികളെയും അധ്യാപകരെയും മറ്റ് ജീവനക്കാരെയും ഉൾക്കൊള്ളിച്ച് എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകും.
കോളജുകളിൽ എത്തുന്നവർ ഒരു ഡോസ് വാക്‌സിനെങ്കിലും നിർബന്ധമായും എടുത്തിരിക്കണം. അവസാന വർഷ വിദ്യാർഥികളെയാണ് ആദ്യഘട്ടത്തിൽ പരിഗണിക്കുന്നത്. റസിഡൻഷ്യൽ മാതൃകയിൽ പ്രവർത്തിക്കുന്ന 18 വയസ്സിന് മുകളിലുള്ളവർക്കുള്ള പരിശീലന സ്ഥാപനങ്ങളും തുറന്നുപ്രവർത്തിക്കാം. ബയോബബിൾ മാതൃകയിലാകണം പ്രവർത്തിക്കേണ്ടത്.
ഇത്തരം സ്ഥാപനങ്ങളിൽ ഒരു ഡോസ് വാക്‌സിനെങ്കിലും പൂർത്തിയാക്കിയ വിദ്യാർഥികളെയും അധ്യാപകരെയും ഉൾക്കൊള്ളിച്ച് പ്രവർത്തിക്കാം. ആരും ക്യാമ്പസ് വിട്ട് പോകാൻ പാടില്ല.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news