നാടൻ വിത്തിനങ്ങളും സസ്യങ്ങളും സംരംക്ഷിക്കുന്നവരെ കസ്റ്റോഡിയൻ ഫാർമറാക്കാൻ പദ്ധതി


Ad
റിപ്പോർട്ട് : സി.ഡി.സുനീഷ്
നാടൻ വിത്തിനങ്ങളുടെ സംരക്ഷണവും വ്യാപനവും ലക്ഷ്യമിട്ട് 1977ൽ കേന്ദ്ര കൃഷി മന്ത്രാലയത്തിന്റെ കീഴിൽ രൂപീകൃതമായ സർക്കാർ ഏജൻസി ആണ് നാഷണൽ ബ്യുറോ ഓഫ് പ്ലാന്റ് ജനറ്റിക് റിസോഴ്സ്സാണീ ( NBPGR) കർഷകർക്ക് ഗുണകരമായ ഈ പദ്ധതി ആവിഷ്കരിക്കുന്നത്.
ദക്ഷിണേന്ത്യയിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി തൃശ്ശൂർ മണ്ണുത്തി വെള്ളാനിക്കരയിൽ ആണ് NBPGRന്റെ ഏക പ്രാദേശിക കേന്ദ്രം സ്ഥിതി ചെയ്യുന്ന ഈ സ്ഥാപനത്തിൻ്റെ ഡോക്ടർ ലതയും ,ശാസ്ത്രജ്ഞൻ ഡോക്ടർ ജോസഫ് ജോണുമാണീ പദ്ധതിയുടെ ചുക്കാൻ പിടിക്കുന്നത്. 
ഇന്ത്യയിലെ ഏറ്റവും വലിയ ആഗ്രോ ബയോ ഡൈവേർസിറ്റി അവാർഡ് ആയ Dr. ഹർഭജൻ സിംഗ് മെമ്മോറിയാൽ അവാർഡ് ജേതാവ് കൂടിയായ ഡോക്ടർ ജോസഫ് ജോൺ വർഷങ്ങളായി ഈ മേഖലയിൽ പ്രവർത്തന നിരതനായിരുന്നു.
 നമ്മുടെ നാട്ടിലെ വിവിധ പ്രദേശങ്ങളിലെ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന പരമ്പരാഗത വിളകളും വിത്തുകളും സസ്യങ്ങളും സംരക്ഷിച്ചു പരിപാലിച്ചു പോകുന്ന 1000 കർഷകരെ (കസ്ടോഡിയൻ ഫാർമർ ആയി )കണ്ടെത്തി ഒരു ഡയറക്റ്ററി തയ്യാറാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
;നാടൻ വിത്തുകളും സസ്വങ്ങളും പരിപാലിക്കുക എന്നത് ജൈവ വൈവിധ്യ പരിപാലനത്തിൻ്റെ അടിസ്ഥാന പാഠമാണ്.
 പരമ്പരാഗത വിത്തുകളും സസ്വങ്ങളും പരിപാലിക്കുന്ന കർഷകർ 'NBPGRന്റെ WATTSUP GROUP നമ്പറിലേക്ക് നിങ്ങളുടെ 
FULL NAME. ADDRESS.
MOB NO.
നിങ്ങൾ സംരക്ഷിക്കുന്ന 'ഇനങ്ങൾ എന്നിവ1,2,3, എന്ന ക്രമത്തിൽ TYPE ചെയ്തു മെസ്സേജ് അയക്കുക. മെസ്സേജ് അയക്കേണ്ട mobile no താഴെ കൊടുക്കുന്നു.Dr. Joseph john- 9447889787.
Dr. Latha –
9995546541. ഇത് കൂടാതെ NBPGRന്റെ ഡൽഹിയിലെ ജീൻ ബാങ്കിൽ ഇല്ലാത്ത നാടൻ വിത്തുകൾ നിങ്ങളുടെ കൈവശം ഉണ്ടെങ്കിൽ ഫാർമർ പാർട്ടിസിപ്പേറ്ററി കൺസർവേഷൻ എന്ന പദ്ധതിയിലൂടെ വരും ? തലമുറക്കായി 100വർഷം വരെ ഈ വിത്തുകൾ കേടുകൂടാതെ സംരക്ഷിക്കാനുള്ള സംവിധാനവും അവിടെ ഉണ്ട്. വിത്ത് നൽകുന്ന ആളുടെ പേരിൽ ഇത് അവിടെ സംരക്ഷിക്കുകയും DONER ടെ പേരും സംരക്ഷിക്കാൻകൊടുത്ത വിത്തിന്റെ പേരും ഉൾപ്പെടുത്തിയ ഒരു CERTIFICATEഉം NBPGR ൽ നിന്നുംകർഷകന് ലഭിക്കുന്നതാണ് .താൽപ്പരം ഉള്ളവർ ഈ നമ്പറിൽ ബന്ധപെടുക. Dr.Joseph john- 9447889787.
Dr. Latha –
9995546541.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *