April 18, 2024

കൽപ്പറ്റ: സാക്ഷരതാ പ്രവര്‍ത്തനം ഡിജിറ്റല്‍ സാക്ഷരതയിലേക്ക് വ്യാപിപ്പിക്കണം -മന്ത്രി മുഹമ്മദ് റിയാസ്

0
Pa Muhammad Riyas.jpg
സംസ്ഥാനത്തെ സാക്ഷരതാ പ്രവര്‍ത്തനം ഡിജിറ്റല്‍ സാക്ഷരതയിലേക്ക് വ്യാപിപ്പിക്കണമെന്നും അതിന്റെ തുടക്കമാണിതെന്നും പൊതു മരാമത്ത് ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി.എ.മുഹമ്മദ് റിയാസ്. ലോക സാക്ഷരതാ ദിന പരിപാടികളുടെ വയനാട് ജില്ലാതല ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഗൂഗിള്‍ ഓണ്‍ലൈനിലൂടെ നടന്ന ചടങ്ങില്‍ വയനാട്ടിലെ സാക്ഷരതാ പ്രവര്‍ത്തകര്‍ക്കും പഠിതാക്കള്‍ക്കും ആശംസകള്‍ മന്ത്രി അറിയിച്ചു. ഡിജിറ്റല്‍ അസമത്വത്തില്‍ നിന്ന് സാക്ഷരതയുടെ മനുഷ്യ കേന്ദ്രീകൃത വീണ്ടെടുക്കല്‍ എന്നതാണ് ഈ വര്‍ഷത്തെ ലോക സാക്ഷരതാ ദിന സന്ദേശമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാര്‍ അധ്യക്ഷത വഹിച്ചു. അഡ്വ.ടി.സിദ്ധീഖ് എം.എല്‍.എ മുഖ്യാതിഥിയായിരുന്നു. ടി.സിദ്ധീഖ് എം.എല്‍.എ മുഖ്യാതിഥിയായിരുന്നു. സംസ്ഥാന സാക്ഷരതാ മിഷന്‍ ഡയറക്ടര്‍ ഡോ.പി.എസ്.ശ്രീകല മുഖ്യപ്രഭാഷണം നടത്തി. ഓണ്‍ലൈന്‍ മീറ്റില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബിന്ദു ടീച്ചര്‍, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷരായ ജൂനൈദ് കൈപ്പാണി, ഉഷാ തമ്പി, ബീന ജോസ്, സെക്രട്ടറി ശിവപ്രസാദ്.ആര്‍, ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ. ടി.കെ.അബ്ബാസലി, സീനിയര്‍ ലക്ചറര്‍ ഡോ. ടി. മനോജ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.മുഹമ്മദ് ബഷീര്‍ സ്വാഗതവും ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സ്വയ നാസര്‍ നന്ദിയും പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *