കൽപ്പറ്റ: ജില്ലാ ഇന്നൊവേഷന്‍ കൗണ്‍സില്‍ യോഗം ചേർന്നു


Ad
കെ-ഡിസ്‌കിന്റെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന ജില്ലാ ഇന്നൊവേഷന്‍ കൗണ്‍സിലിന്റെയും, ഒ.ഡി.ഒ.ഐ കോര്‍ ഗ്രൂപ്പുകളുടെയും സംയുക്ത യോഗം ഓണ്‍ലൈനായി ചേര്‍ന്നു. ഒരു ജില്ല ഒരു ആശയം പരിപാടിയുടെ ഭാഗമായി പുതുക്കി നിശ്ചയിച്ച മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ പുതിയ ആറ് ക്ലസ്റ്ററുകളെ യോഗത്തില്‍ തിരഞ്ഞെടുത്തു. ഈ ക്ലസ്റ്ററുകളെ സംബന്ധിച്ച് വിശദമായ പഠനം നടത്തി അന്തിമ തീരുമാനമെടുക്കും. ക്ലസ്റ്ററുകള്‍ക്ക് നൂതനാശയത്തിന് പ്രോത്സാഹനവും, സാങ്കേതികവിദ്യ നടപ്പാക്കുന്നതിനായുള്ള പ്രാരംഭ ധനസഹായവും കെ-ഡിസ്‌ക് ലഭ്യമാക്കും. യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, ഡിസ്ട്രിക്ട് ഡെവലപ്പ്‌മെന്റ് കമ്മീഷണര്‍ ജി. പ്രിയങ്ക, കെ-ഡിസ്‌ക് ജില്ലാ പ്രോഗ്രാം എക്‌സിക്യൂട്ടീവ് അനു ജോസഫ്, ജില്ല ഇന്നോവഷന്‍ കൗണ്‍സില്‍ അംഗങ്ങള്‍, ഒ.ഡി.ഒ.ഐ കോര്‍ ഗ്രൂപ്പ് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *