വൈത്തിരി: വെര്‍ച്ച്വല്‍ സംരംഭകത്വ വികസന സെമിനാര്‍ സംഘടിപ്പിക്കുന്നു


Ad
വ്യവസായ വാണിജ്യ വകുപ്പിന് കീഴില്‍ സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി വൈത്തിരി താലൂക്ക് വ്യവസായ ഓഫീസിന്റെ നേതൃത്വത്തില്‍ 10 ദിവസത്തെ വെര്‍ച്ച്വല്‍ സംരംഭകത്വ വികസന സെമിനാര്‍ സംഘടിപ്പിക്കുന്നു. വിവിധ തരം സംരംഭങ്ങള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്ന സംരംഭകര്‍ക്ക് ഒരു സംരംഭം എങ്ങനെ ആരംഭിക്കാം അതിന് എന്തെല്ലാം ലൈസന്‍സുകള്‍ ആവശ്യമാണ്, എങ്ങനെ പ്രൊജക്ട് നിര്‍മ്മിക്കാം, ഉത്പാദനം എങ്ങനെ നടത്താം, അതിന്റെ വിതരണം, മാര്‍ക്കറ്റിം രീതികള്‍, ബാങ്കിംഗ് രീതികള്‍, സാമ്പത്തിക സ്ഥാപനങ്ങള്‍, ഏതെല്ലാം ഓഫീസുകളില്‍ നിന്നും സേവനങ്ങള്‍ ലഭിക്കും തുടങ്ങിയ വിഷയങ്ങളില്‍ സൗജന്യമായി പരിശീലനം ലഭിക്കും. ഒരോ വിഷയങ്ങളിലും വിദഗ്ദരായ പരിശീലകരാണ് ക്ലാസ്സുകള്‍ നയിക്കുക. സംരംഭങ്ങള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷ ഫോറം വൈത്തിരി താലൂക്ക് വ്യവസായ ഓഫീസ് മുട്ടിലില്‍ ലഭിക്കും. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തിയ്യതി സെപ്തംബര്‍ 15 ന് വൈകിട്ട് 5 മണി. കൂടുതല്‍ വിവരങ്ങള്‍ക്ക് 9188127190, 9188127191 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *