June 13, 2026

സുൽത്താൻ ബത്തേരി: മുട്ടിൽ മരംമുറി കേസ് അന്വേഷണ ഉദ്യോഗസ്ഥൻ ഡിവൈഎസ്പി വി വി ബെന്നിക്ക് സ്ഥലം മാറ്റം

0
IMG-20210909-WA0019.jpg
By ന്യൂസ് വയനാട് ബ്യൂറോ
സുൽത്താൻ ബത്തേരി: മുട്ടിൽമരം മുറിക്കേസ് അന്വേഷിക്കുന്ന സുൽത്താൻ ബത്തേരി ഡിവൈഎസ്പി വി വി ബെന്നിക്ക് സ്ഥലം മാറ്റം. മലപ്പുറം തിരൂരിലേക്കാണ് സ്ഥലംമാറ്റം. മുട്ടിൽമരം മുറിയുമായി ബന്ധപ്പെട്ടുള്ള അന്വേഷണം പുരോഗമിക്കുമ്പോഴാണ് സ്ഥലം മാറ്റിയിരിക്കുന്നത്. കേസിൽ റവന്യു ഉദ്യോഗസ്ഥരെ അടക്കമുള്ള ചോദ്യം ചെയ്യൽ പൂർത്തിയാക്കാനുണ്ട്. അന്വേഷണം പകുതിയെത്തി നിൽക്കുമ്പോൾ ഉദ്യോഗസ്ഥനെ പെട്ടന്ന് സ്ഥലം മാറ്റിയതിൽ ദുരൂഹതയുണ്ടെന്നും ആക്ഷേപമുണ്ട്. സ്ഥലംമാറ്റിയാലും അന്വേഷണ ചുമതലയിൽ നിന്നും വിവി ബെന്നിയെ മാറ്റുമോയെന്ന കാര്യത്തിൽ വ്യക്തതവന്നിട്ടില്ല. സുൽത്താൻ ബത്തേരി ഡിവൈഎസ്പിയായി എത്തുന്നത് നാദാപുരം ഡിവൈഎസ്പി ടി പി ജേക്കബ്ബാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *