June 13, 2026

ബത്തേരി: അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയതിനെതിരെ ഐ സി ബാലകൃഷ്ണൻ എം എൽ എ മുഖ്യമന്ത്രിക്ക് കത്തയച്ചു

0
Untitled-2021-03-04T085511.642.jpg
By ന്യൂസ് വയനാട് ബ്യൂറോ
സുൽത്താൻ ബത്തേരി: മുട്ടിൽമരം മുറിക്കേസ് അന്വേഷിക്കുന്ന ഡി വൈ എസ് പി വി വി ബെന്നിയെ സ്ഥലം മാറ്റിയതിനെതിരെ ഐ.സി ബാലകൃഷ്ണൻ എം.എൽ.എ മുഖ്യമന്ത്രിക്ക് കത്തയച്ചു. അന്വേഷണ ഉദ്യോസ്ഥനെ സ്ഥലം മാറ്റിയത് കേസ് അട്ടിമറിക്കാനുള്ള സാധ്യതയുണ്ടന്നും കത്തിൽ പറയുന്നു. സമർത്ഥനായ ഉദ്യോഗസ്ഥൻ്റെ സ്ഥലം മാറ്റം റദ്ദ് ചെയ്യണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു. മലപ്പുറം തിരൂരിലേക്കാണ് സ്ഥലംമാറ്റം. മുട്ടിൽമരം മുറിയുമായി ബന്ധപ്പെട്ടുള്ള അന്വേഷണം പുരോഗമിക്കുമ്പോഴാണ് സ്ഥലം മാറ്റിയിരിക്കുന്നത്. കേസിൽ റവന്യു ഉദ്യോഗസ്ഥരെ അടക്കമുള്ള ചോദ്യം ചെയ്യൽ പൂർത്തിയാക്കാനുണ്ട്. അന്വേഷണം പകുതിയെത്തി നിൽക്കുമ്പോൾ ഉദ്യോഗസ്ഥനെ പെട്ടന്ന് സ്ഥലം മാറ്റിയതിൽ ദുരൂഹതയുണ്ടെന്നും എം.എൽ.എ പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *