കോട്ടത്തറ: ആദിവാസി മധ്യവയസ്കൻ കനാലിൽ വീണു മരിച്ച സംഭവം; കുടുംബത്തിന് സർക്കാർ ധനസഹായം ലഭ്യമാക്കണം


Ad
കോട്ടത്തറ: ആദിവാസി മധ്യവയസ്കൻ വീണ് മരണപ്പെട്ട ഇറിഗേഷൻ വകുപ്പിന്റെ  കനാൽ വർഷങ്ങളായി അപകടരമായ അവസ്ഥയിൽ ആണെന്നും നാട്ടുകാർ നിരവധി തവണ അധികാരികളുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും പരിഹരിച്ചില്ല എന്നും അടിയന്തര നടപടി സ്വീകരിച്ച് ഇതുവഴി നിരവധി കുടുംബങ്ങൾ ആശ്രയിക്കുന്ന വഴി സുരക്ഷിതമാക്കണം എന്നും മരണപ്പെട്ട ചോലിയേറ്റ കോളനിയിലെ ചടയന്റെ ഭാര്യക്കും കുടുംബത്തിനും സർക്കാർ ധനസഹായം ലഭ്യമാക്കണമെന്നും കോട്ടത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി പി രനീഷ് സ്ഥലം സന്ദർശിച്ച അഡ്വ. ടി സിദ്ദിഖ് എംഎൽഎയോട് ആവശ്യപ്പെട്ടു. ഈ വിഷയത്തിൽ അടിയന്തര നടപടികൾ സ്വീകരിക്കാൻ ഇറിഗേഷൻ ഡിപ്പാർട്ട്മെന്റിനോട്  ആവശ്യപ്പെടുമെന്നും കുടുംബത്തിന് സഹായം അനുവദിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെടുമെന്നും എംഎൽഎ അറിയിച്ചു. സിസി തങ്കച്ചൻ, മൂസ വൈശ്യൻ, ഈ എഫ് ബാബു, അബ്ദുള്ള കണ്ടോത്ത്, പി പ്രദീപ്‌ കുമാർ, രാജേഷ് പോൾ, വിവേക് രാജ് തുടങ്ങിയവർ എംഎൽഎ യോടൊപ്പം ഉണ്ടായിരുന്നു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *